March 29, 2024

മീഡിയ സിറ്റി ഹ്രസ്വ ചലച്ചിതോത്സവത്തില്‍ ദ് ഷോക്കിന് രണ്ട് പുരസ്‌കാരം

0
Sarat Chandran.jpg

കല്‍പറ്റ-ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം  ദ് ഷോക്കിനു തിരുവനന്തപുരത്തു നടന്ന ഏഴാമത് ഇന്റര്‍നാഷണല്‍ മീഡിയ സിറ്റി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ രണ്ടു പുരസ്‌കാരം. ദ് ഷോക്കില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച അബു സലിമിനാണ് മികച്ച നടനുള്ള പുരസ്‌കാരം. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ സംവിധായകനുള്ള അവാര്‍ഡ് ശരത്ചന്ദ്രന്‍ വയനാടും കരസ്ഥമാക്കി.
കോഴിക്കോട് സൗഹൃദവേദിയുടെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ സംവിധായകനായി ശരത്ചന്ദ്രന്‍ വയനാടിനെ തെരഞ്ഞെടുത്തിരുന്നു. യു.എ.ഇ ആര്‍ട്‌മേറ്റസ് സംഘടിപ്പിച്ച  ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലും ദ് ഷോക്ക് മൂന്നു പുരസ്‌കാരങ്ങള്‍ നേടി. എം.ആര്‍.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  വയനാട്ടുകാരായ ടി.കെ.മുനീര്‍,  എം.പി.റഷീദ് എന്നിവര്‍ നിര്‍മിച്ചതാണ് ദ് ഷോക്ക്.  വയനാട്ടിലെ പുത്തുമല പ്രകൃതിദുരന്തം പ്രമേയമാക്കി തയാറാക്കിയതാണ് ദ് ഷോക്കിന്റെ തിരക്കഥ. പോള്‍ ബത്തേരിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *