അഞ്ചാംമൈലിൽ രക്തദാന ക്യാമ്പ് നടത്തി
അഞ്ചാംമൈൽ: കോമ്പറ്റീറ്റര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെയും ബ്ലഡ് ഡോണേഴ്‌സ് ഫോറം മാനന്തവാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കെല്ലൂര്‍ അഞ്ചാംമൈലില്‍ രക്ത ദാനക്യാമ്പ് നടത്തി. ക ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാത്ഥികൾ, സ്റ്റാഫ്, വ്യാപാരികളുമടക്കം അമ്പത് പേര്‍ രക്തം ദാനം ചെയ്തു. കോളേജ് മാനേജിങ്ങ് ഡയറക്ടര്‍ അനീഷ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് എം.പി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഉമാ മാധവി, ഫോറം ജനറല്‍ സെക്രട്ടറി ഇ വി ഷംസുദ്ദീന്‍, ബ്ലഡ് ബാങ്കിലെ സിബി മാത്യു , മുസ്തഫ കെ പി , ഇന്‍സ്റ്റിറ്റിയൂഷന്‍ സ്റ്റാഫംഗങ്ങളായ റിയ ഷറഫുദ്ദീന്‍, ലിന്റ രതീഷ് ഫെയ്മസ് ബേക്കറി മാനേജര്‍ റസാക് ,ഷമീം കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനി ജമെറിന്‍, ഡോ അനുപ്രിയ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.
Leave a Reply