October 6, 2024

ഐ സി ബാലകൃഷ്ണന്റെ പഞ്ചായത്ത് തല കൺവെൻഷൻ പൂർത്തിയായി

0
Img 20210318 Wa0072

സുൽത്താൻ ബത്തേരി: പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഐ സി ബാലകൃഷ്ണൻ.മൂന്നാമങ്കത്തിന് ഭൂരിപക്ഷം കാൽ ലക്ഷമാക്കി ഐ സിയെ നിയമസഭയിലെത്തിക്കുമെന്ന് കൺവെൻഷൻ വേദികളിൽ പ്രവർത്തകരുടെ വാഗ്ദാനം.ഇനി വോട്ടർമാരെ നേരിൽ കാണാനായി സ്ഥാനാർത്ഥി എത്തുന്നതോടെ പ്രചരണം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകർ. ബൂത്ത്തല കമ്മറ്റികൾ രണ്ട് ദിവസം കൊണ്ട് പൂർത്തിയാവും. പ്രാദേശികതലം വരെയുള്ള തിരഞ്ഞടുപ്പ് കമ്മറ്റികൾ പൂർത്തിയാവും.പ്രവർത്തനങ്ങൾ വിലയിരുത്താനായി അടിക്കടി മോണിറ്ററിംഗ് കമ്മറ്റികൾ കൂടി പിഴവുകൾ തിരുത്തി മുന്നോട്ട് പോവാനാണ് യു ഡി എഫ് നേതൃത്വത്തിൻ്റെ തീരുമാനം.രാവിലെ ഇരുളം എല്ലക്കൊല്ലിയിലെയും നെന്മേനി പഴൂരിലേയും മരണവീടുകളിലെത്തിയ ശേഷമാണ് ഐ സി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസത്തെ പ്രചരണം ആരംഭിച്ചത്.തുടർന്ന് അമ്പലവയലിൽ കൺവെൻഷൻ.വഴിയിൽ ഓട്ടോസ്റ്റാൻ്റുകളിലും ചെറിയ അങ്ങാടികളിലും ഇറങ്ങി വോട്ടഭ്യർത്ഥന. തുടർന്ന് ചുള്ളിയോട് കയറി കോളിയാടി പാരീഷ് ഹാളിലെ കൺവെൻഷൻ വേദിയിലേക്ക്.നെന്മേനിയുടെ വികസനത്തിന് കഴിഞ്ഞ 10 വർഷക്കാലം നൽകിയ പദ്ധതികൾ എണ്ണിപ്പറഞ്ഞതിന് ശേഷം വോട്ടഭ്യർത്ഥന. തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം ജില്ലാ കോൺഗ്രസിൻ്റെ അമരക്കാരൻ എന്ന നിലയിൽ കൽപ്പറ്റയിൽ ടി സിദ്ധിഖിൻ്റെ നിയോജക മണ്ഡലം കൺവെൻഷൻ വേദിയിലേക്ക്.വയനാട്ടിൽ 3 സീറ്റും ജയിക്കുമെന്ന ആത്മവിശ്വാസം തുളുമ്പുന്ന പ്രസംഗത്തിന് ശേഷം സിദ്ദിഖുമായി ഹ്രസ്വ ചർച്ച.തുടർന്ന് നായ്ക്കട്ടിയിലെ നൂൽപ്പുഴ മണ്ഡലം കൺവെൻഷൻ്റെ വേദിയിലെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *