തൊണ്ടാർ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സ്ഥാനാർത്ഥിയുടെയും യു.ഡി.എഫിൻ്റെയും ഉറപ്പ്


Ad
.
മാനന്തവാടി: ജനങ്ങൾക്ക് വേണ്ടാത്ത തൊണ്ടാർ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സ്ഥാനാർത്ഥിയുടെയും യു.ഡി.എഫിൻ്റെയും ഉറപ്പ്. പ്രചരണ പരിപാടിയുമായി യു.ഡി.എഫ്.  സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി എത്തിയപ്പോൾ    
തൊണ്ടാർ പദ്ധതിയെക്കുറിച്ച് മാത്രമായിരുന്നു ജനങ്ങൾക്ക് ആശങ്കയും ആവലാതിയും  . 
തോട്ടം മേഖലയിലും കാർഷിക മേഖലയിലും തൊഴിലിടങ്ങളിലും  എല്ലാവരും പദ്ധതിക്കെതിരെ  പരാതിയുമായി ജയലക്ഷ്മിയെ സമീപിച്ചു. 
ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലന്ന് സ്ഥാനാർത്ഥിയും ഒപ്പമുണ്ടായിരുന്ന  
നേതാക്കളും ഉറപ്പ് നൽകി. 
 പ്രചരണത്തിനിടെ അൽപ്പസമയം മാധ്യമ  പ്രവർത്തകരോടൊപ്പവും ചിലവഴിച്ചു.  തൊണ്ടർനാട് പഞ്ചായത്തിലെ പെരിഞ്ചേരി മല കോളനിയിൽ   2011- 2016 കാലഘട്ടത്തിൽ     വീടുകളും. റോഡും വൈദ്യുതി എത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടന്നും   നന്ദിയോടെയാണ് കോളനി നിവാസികൾ സ്വീകരിച്ചതെന്നും   ജയലക്ഷ്മി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണ് പെരിഞ്ചേരിമല. ഇവിടെ താമസിക്കുന്ന 49 കുടുംബങ്ങൾ  പതിറ്റാണ്ടുകളായി  അനീതി നേരിടുകയായിരുന്നു. ഇതിനൊരു പരിഹാരമായത്  യു.ഡി.എഫ്. ഭരണകാലത്തായിരുന്നു.
 തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എന്നെ പഠിപ്പിച്ച അധ്യാപിക മെർളിൻ  പോൾ  ടീച്ചറെ  തേറ്റമല  സ്ക്കൂളിൽ നിന്ന് കണ്ടുമുട്ടി. 
 . തലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിനും  മാനന്തവാടി ഗവ: കോളേജിൽ ഡിഗ്രിക്കും  ഒരുമിച്ച പഠിച്ച    പി.ജെ. ഷിബു ,
സജിമോൻ സ്കറിയ 
തൊണ്ടർനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തൊണ്ടർ എം.ടി. ഡി.എം. സ്കുളിൽ വെച്ച് കണ്ടു മുട്ടി.
അവരുമായി സൗഹൃദം പങ്കിട്ട് സഹപാഠികളുടെ സഹപ്ര വർത്തകരോടും സുഹൃത്തുക്കളോടും  കുടുംബാംഗങ്ങളോടും വോട്ടഭ്യർത്ഥിച്ചു.
വടക്കേവയനാടിൻ്റെ  പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു എല്ലാ മഴക്കാലത്തും  നിരവിൽപ്പുഴ പാലം വെള്ളത്തിനടിയിലാവുന്നത്. മാനന്തവാടി നിയോജക മണ്ഡലത്തിൽ നിരവിൽപ്പുഴ , ചെറുപുഴ , ഐ.സി.ക്കടവ്, പൊള്ളൻപാറ,   തുടങ്ങി പ്രധാനപ്പെട്ട പല പാലങ്ങളും  
യു.ഡി.എഫ്. സർക്കാർ 
നിർമ്മിച്ചതിലൂടെ തവിഞ്ഞാൽ ,എടവക, തൊണ്ടർനാട് പഞ്ചായത്തുകൾക്ക് മാത്രമല്ല വയനാട് ജില്ലയുടെ തന്നെ വികസനത്തിൽ നാഴികകല്ലായി .  തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി  നിരവിൽപ്പുഴയിലെത്തിയപ്പോൾ ആവേശത്തോടെയാണ് നാട്ടുകാർ പാലത്തിലൂടെ സ്ഥാനാർത്ഥിയോടൊപ്പം  നടന്നത്. 
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ  ടി. മൊയ്തു,
കൺവീനർ
എസ് എം. പ്രമോദ് മാസ്റ്റർ ,   വർക്കിംഗ് ചെയർമാൻ കേളോത്ത് അബ്ദുള്ള,  വർക്കിംഗ് കൺവീനർ  ഡോ: പി.കെ. സുനിൽ , വൈസ് ചെയർമാൻ ഗീത ബാബു,  ഗ്രാമപഞ്ചായത്ത് മെമ്പർ ഏലിയാമ്മ, ഗ്ലോബൽ കെ.എം. സി.സി. സംസ്ഥാന സെക്രട്ടറി കെ.സി. അസീസ് , കൺവീനർമാരായ  കേളോത്ത് നൗഫൽ, സുകുമാരൻ തേറ്റമല
തുടങ്ങിയവർ തൊണ്ടർനാട്ടിലെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ: 1)  പ്രചരണത്തിനിടെ തേറ്റമലയിൽ തോട്ടം തൊഴിലാളികളുമായി സംസാരിക്കുമ്പോൾ പൊരിവെയിലിൽ തൻ്റെ തൊപ്പി കുട സ്ഥാനാർത്ഥിയെ അണിയിക്കുന്ന സ്ത്രീ
2) സ്കൂളിൽ പഠിപ്പിച്ച അധ്യാപിക മെർളിൻ പോളി നെ തേറ്റമല സ്കൂൾ മുറ്റത്ത് വച്ച് കണ്ട് മുട്ടിയപ്പോൾ ചിത്രം പകർത്തുന്ന പ്രസ്സ് ഫോട്ടോഗ്രാഫർ
3) തൊണ്ടർനാട്ടിൽ പ്രചരണത്തിനെത്തിയ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിയെ പാലേരിയിൽ  കാത്ത് നിന്ന് പനിനീർ പൂക്കൾ നൽകി സ്വീകരിക്കുന്ന ഹേബ റോയിയെന്ന ബാലിക.
.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *