കബനി നദി നീന്തി കടക്കുന്നതിനിടെ യുവാവിനെ കാണാതായി
കൊളവള്ളി: കൊളവള്ളി അംബേദ്ക്കര്‍ കോളനിയിലെ മഹേഷിനെ (24) യാണ് കാണാതായത്. ഇന്നലെ ലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. കബനിയുടെ മറുകരയായ മച്ചൂരില്‍ നിന്ന് പുഴ നീന്തി കയറുന്നതിനിടെയാണ് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന ആള്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേനലില്‍ കബനിയില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് കൊട്ട തോണി സര്‍വീസ് നിലച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ്, പോലീസ് സംഘം സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്
Leave a Reply