എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനജാഥ നടത്തി
എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് പ്രചാരണ
വാഹനജാഥ നടത്തി
മാനന്തവാടി: 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍; എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക' എന്ന സന്ദേശവുമായി എസ്.ഡി.പി.ഐ മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനജാഥ നടത്തി. ചിറക്കരയില്‍ നിന്നാരംഭിച്ച ജാഥ വൈകീട്ട് ഏഴിന് എരുമത്തെരുവില്‍ സമാപിച്ചു. സമാപന സമ്മേളനം വയനാട് ജില്ലാ കമ്മിറ്റി അംഗം എ യൂസുഫ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ജനങ്ങളെ ധ്രുവീകരിക്കുന്ന ആര്‍.എസ്.എസിന് സഹായകമാവും വിധമാണ് ഇടതു വലതു മുന്നണികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേയുള്ള ജനകീയ ബദലായ എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥി ബബിത ശ്രീനുവിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പരിപാടിയില്‍ റഷീദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ബബിത ശ്രീനു സംബന്ധിച്ചു. എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് എം ടി കുഞ്ഞബ്ദുല്ല, മണ്ഡലം സെക്രട്ടറി നൗഫല്‍ പഞ്ചാരക്കൊല്ലി, മാനന്തവാടി മുനിസിപ്പല്‍ പ്രസിഡന്റ് കെ സുബൈര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ എന്നിവര്‍ പങ്കെടുത്തു.



Leave a Reply