ജയലക്ഷ്മിക്കെതിരെ വീണ്ടും സി.പി.എം ആക്രമണം
പനമരം.മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ജയലക്ഷ്മിക്കെതിരെ വീണ്ടും സി .പി എം ആക്രമണം. പനമരം പുഞ്ചവയലിൽ ജയലക്ഷ്മിയെയും പ്രചരണ വാഹനത്തെയും ആറംഗ സംഘം തടഞ്ഞു. സമയപരിധി കഴിഞ്ഞ് ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു തടയൽ. തുടർന്ന് യു.ഡി.എഫ് പനമരം പോലിസ് സ്റ്റേഷൻ ഉപരോധിച്ചു. 24 മണിക്കുറിനും പ്രതികളെ പിടികൂടുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം വെൺമണിയിലും ജയലക്ഷ്മിക്ക് നേരെ സംഘർഷമുണ്ടാക്കിയിരുന്നു.
Leave a Reply