തോട്ടം തൊഴിലാളികൾക്കും കച്ചവടക്കാർക്കുമൊപ്പം ശ്രേയാംസ്


Ad
തോട്ടം തൊഴിലാളികൾക്കും കച്ചവടക്കാർക്കുമൊപ്പം ശ്രേയാംസ്

കൽപ്പറ്റ: ഓരോ ആൾക്കൂട്ടത്തിലും പേരെടുത്ത് വിളിക്കാവുന്ന പരിചയക്കാർ, സഹപാഠികളും സുഹൃത്തുക്കളും കുടുംബവുമായി അടുത്തബന്ധം പുലർത്തുന്നവരും. തലമുറകളായി തുടരുന്ന സൗഹൃദങ്ങൾ തന്നെയാണ് കല്പറ്റ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന് തുണയാവുന്നതും.
കല്പറ്റയുടെ മനസറിഞ്ഞുള്ള യാത്രയില് തിങ്കളാഴ്ച ശ്രേയാംസ് കുമാര് തോട്ടം തൊഴിലാളികള്ക്കും കച്ചവടക്കാര്ക്കും ഒപ്പമായിരുന്നു. ചെമ്പ്ര എസ്റ്റേറ്റ് ഡിവിഷന് ഒന്നിലും രണ്ടിലുമെത്തിയപ്പോൾ ഭാഷാ ന്യൂനപക്ഷമായ കന്നഡ സംസാരിക്കുന്ന തൊഴിലാളികൾ ഓടിയെത്തി. ‘സ്ഥാനാർഥിക്ക് കന്നഡ അറിയാലോ, കന്നഡയിൽ സംസാരിക്കാമോ’ തൊഴിലാളികൾ ആവശ്യപ്പെട്ടു.
‘ പിണറായി സർക്കാർ ബന്തുമേലെ തുമ്പ കെൽസമാടിതാ,
നീങ്കെ തുമ്പെ പ്രശ്നേതെ അതെല്ലാ തീർശ്ശുബേക്കൂ’ ( പിണറായി സർക്കാർ വന്നതിനു ശേഷമാണ് പ്രശ്നങ്ങൾ പലതും പരിഹരിക്കാനായത്. നിങ്ങളുടെ പ്രശ്നങ്ങളും എനിക്കറിയാം, അതെല്ലാം തീർക്കാൻ ശ്രമിക്കും.)
ഇതോടെ തങ്ങളുടെ വേതനപ്രശ്നങ്ങളും മറ്റു തൊഴിൽസംബന്ധമായ പ്രയാസങ്ങളും തൊഴിലാളികൾ അദ്ദേഹത്തോട് അവതരിപ്പിച്ചു. മാനേജുമെന്റുമായി സംസാരിച്ചു പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
തോട്ടംതൊഴിലാളികളുടെ ഭവനപദ്ധതികള് പൂര്ത്തിയാക്കുകയും വിപുലീകരിക്കുകയും ചെയ്യും- ശ്രേയാംസ് കുമാര് പറഞ്ഞു.  
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *