May 8, 2024

എടവകപ്പെരുമയിൽ വോട്ടു തേടി ജയലക്ഷ്മി: നാലാം ഘട്ട പര്യടനം സമാപിച്ചു.

0
Img 20210331 Wa0041.jpg
മാനന്തവാടി : എടവക ഗ്രാമ പബായത്തിൽ യു.ഡി.എഫ്. ഭരണസമിതികളുടെ കാലത്തും കഴിഞ്ഞ  ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തും നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ മികവ് കാട്ടിയ  പെരുമയിൽ  എടവകയിലെ ഗ്രാമ വീഥികളിലൂടെ വോട്ടഭ്യർത്ഥിച്ച് പി.കെ. ജയലക്ഷ്മിയുടെ നാലാം ഘട്ട പര്യടനം സമാപിച്ചു. എടവക കുനിക്കരച്ചാലിൽ നിന്നായിരുന്നു ബുധനാഴ്ചത്തെ പര്യടനത്തിൻ്റെ തുടക്കം.  
എല്ലായിടങ്ങളിലും തൊണ്ടാർ പദ്ധതിയെക്കുറിച്ചുള്ള ആശങ്കയാണ് ജനങ്ങൾ സ്ഥാനാർത്ഥിയുമായി പങ്കുവെച്ചത്.  യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ഒരു കാരണവശാലും പദ്ധതി നടപ്പാക്കില്ലന്ന് ജയലക്ഷ്മിയും നേതാക്കളും പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി. എം. കള്ള പ്രചരണം നടത്തുകയാണന്നും തെളിവുകൾ ഹാജരാക്കിയാൽ താൻ പ്രസിഡണ്ട് സ്ഥാനം രാജിവെക്കുമെന്ന് എച്ച്.ബി. പ്രദീപ് മസ്റ്റർ വെല്ലുവിളിച്ചു. മൂളിത്തോട്, അയിലമൂല, പാതിരിച്ചാൽ,  നാലാം മൈൽ, ദ്വാരക , തോണിച്ചാൽ കമ്മന  ,വള്ളിയൂർക്കാവ്. ,അമ്പലവയൽ, അഗ്രഹാരം,  എള്ളുമന്ദം  എന്നിവിടങ്ങളിലായിരുന്നു
പര്യടനം. രണ്ടേ നാലിലെ സമാപന യോഗത്തിൽ എ.ഐ.സി.സി. നിരീക്ഷകരായ യു.ടി.ഖാദർ , മുഹമ്മദ് മോനു , പൂർണ്ണിമ, സുരേഖ ചന്ദ്രശേഖർ, സക്കറിയ, സുനിത ലോബോ തുടങ്ങിയവർ സംബന്ധിച്ചു. 
 
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അബ്ദുള്ള വള്ളിയാട്ട്, കൺവീനർമാരായ ജോർജ് പടക്കുട്ടിൽ,  അഹമ്മദ് കുട്ടി  ബ്രാൻ,  സി.പി.  ശശിധരൻ,  
ഇബ്രാഹിം മുതു വോടൻ, കെ.ജെ.പൈലി, ഉഷ വിജയൻ ,ജെൻസി ബിനോയി, ഗിരിജ സുധാകരൻ,  ബിന്ദു ജോൺ,  തുടങ്ങിയവർ പര്യടന പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 
വിവിധ കേന്ദ്രങ്ങളിൽ  എക്കണ്ടി മൊയ്തൂട്ടി, പി.കെ. അമീൻ , അബ്ദുള്ള    കേളോത്ത്,  ഗോകുൽദാസ് കോട്ടയിൽ, എം.ജെ. വർക്കി, സാബു നീർവാരം,  കെ.സി. അസീസ്,  തുടങ്ങിയവർ  പ്രസംഗിച്ചു. 
ഗ്രാമ വീഥികളിൽ ഊഷ്മളമായ വരവേൽപ്പായിരുന്നു ഉണ്ടായിരുന്നത്. 
സ്ഥാനാർത്ഥിയുടെ  പ്രചരണാർത്ഥം 
വെള്ളമുണ്ട എട്ടേ നാലിൽ നടന്ന സഹോദരീ സംഗമത്തിലും  മാനന്തവാടിയിൽ നടന്ന യു.ഡി. വൈ. എസ്.എസ്. വിദ്യാർത്ഥി സംഗമത്തിലും   മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങിലും 
മാനവ സംസ്കൃതി കലാജാഥയിലും  സ്ഥാനാർത്ഥി പങ്കെടുത്തു. തലപ്പുഴയിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ജയലക്ഷ്മി ജില്ലാ ആശുപത്രിയിലെത്തി.
ഫോട്ടോ : എടവക മൂളിത്തോട് സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മി സംസാരിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *