കോവിഡ് ജാഗ്രതയില്‍ പരീക്ഷ കേന്ദ്രങ്ങള്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾക്ക് തുടക്കം


Ad
കോവിഡ് ജാഗ്രതയില്‍ പരീക്ഷ കേന്ദ്രങ്ങള്‍:

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങി
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങി. ജില്ലയില്‍ 88 പരീക്ഷാകേന്ദ്രങ്ങളിലായി ആകെ 11,766 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഇതില്‍ 6562 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നവരാണ്. എയ്ഡഡ് സ്‌കൂളില്‍ നിന്ന് 4560 വിദ്യാര്‍ത്ഥികളും അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് 438 വിദ്യാര്‍ത്ഥികളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് 206 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. 
  ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരും മാസ്‌ക്ക് ധരിച്ചാണ് സ്‌കൂളിലേക്ക് എത്തിയത്. ഓരോ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌കാനിംഗ് നടത്തിയാണ് പരീക്ഷ ഹാളിലേക്ക് കടത്തി വിട്ടത്. ക്ലാസ് മുറികളില്‍ പേന, ഇന്‍സ്ട്രുമെന്റ് ബോക്സ് എന്നിവ കൈമാറ്റംചെയ്യാന്‍ അനുവദമില്ല. കൈകഴുകുന്നതിനായി സോപ്പും വെളളവും സ്‌കൂളില്‍ സജ്ജീകരിച്ചിരുന്നു. 
  ഇന്ന് രാവിലെ നടന്ന പ്ലസ് ടു സോഷ്യോളജി പരീക്ഷ ജില്ലയില്‍ 36 കേന്ദ്രങ്ങളിലാണ് നടന്നത്. ജില്ലയില്‍ 60 കേന്ദ്രങ്ങളിലായി ആകെ 10100 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *