ക്ഷീര കർഷകരെ ആശങ്കയിലാക്കിയ ലംപി സ്കിൻ ഡിസീസ് നിയന്ത്രണ വിധേയം


Ad
ക്ഷീര കർഷകരെ ആശങ്കയിലാക്കിയ ലംപി സ്കിൻ ഡിസീസ് നിയന്ത്രണ വിധേയം

ക്ഷീര കർഷകരെ ആശങ്കയിലാക്കിയ പശുക്കളിലെ വൈറസ് ലംപി സ്കിൻ രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ. ലംപി സ്കിൻ ഡിസീസ് (എൽഎസ്ഡി) എന്ന ചർമരോഗമാണ് പശുക്കളെ വ്യാപകമായി ബാധിച്ചത്. 9 മാസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനകം ജില്ലയിൽ 1150 പശുക്കൾക്കാണ് രോഗം ബാധിച്ചത്. ഇതേ തുടർന്ന് പ്രതിരോധ കുത്തിവയ്പ് നൽകിയാണ് രോഗം പടരുന്നത് നിയന്ത്രിച്ചത്. ഒഴക്കോടി സ്വദേശിയായ ജോണി പായിക്കാട്ടിന്റെ 14 പശുക്കളിൽ ഭൂരിഭാഗം എണ്ണത്തിനും രോഗം ബാധിച്ചിരുന്നു. തുടക്കത്തിലെ ശ്രദ്ധയിൽപ്പെട്ടതിനാൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചു. ജില്ലയിൽ ലംപി സ്കിൻ ഡിസീസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇതുവരെ 15,000 ഡോസ് പ്രതിരോധ മരുന്ന് എത്തിച്ച് കുത്തിവയ്പ് നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് കൊണ്ടുവന്ന കന്നുകാലികളിൽ നിന്നാണ് ജില്ലയിലേക്ക് രോഗം എത്തിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *