ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കും
ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കും
അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കാന്‍ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി (കുട്ട) ചെക്പോസ്റ്റുകളോട് ചേര്‍ന്ന് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ടെസ്റ്റിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കും. സേവനങ്ങള്‍ നല്‍കുന്നതിനായി ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്ക് പുറമെ മറ്റ് വകുപ്പുകളിലെ ജീവനക്കാരെയും ഫെസിലിറ്റേഷന്‍ സെന്ററു കളില്‍ നിയമിക്കും. ഒരേ സമയം 5 പേര്‍ ഇത്തരത്തില്‍ ഓരോ കേന്ദ്രങ്ങളും ഉണ്ടാകും. മറ്റ് അതിര്‍ത്തി ചെക്പോസ്റ്റുകളിലേക്ക് ഒരേ സമയം 3 പേരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലേക്ക് മൂന്ന് പേരെ വീതവും നിയോഗിക്കും. അതിര്‍ത്തി പരിശോധന കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനായി സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജിനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഓരോ കേന്ദ്രത്തിന്റേയും ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍മാരില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
Leave a Reply