ബംഗളൂരൂവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി


Ad
ബംഗളൂരൂവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി

വയനാട്ടില്‍ നിന്നും ബംഗളൂരൂവിലേക്കുളള കെ.എസ്.ആര്‍.ടി.സി.ബസ് സര്‍വീസ് നിര്‍ത്തി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും കുട്ടവഴി ബംഗളൂരൂവിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസാണ് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തിയത്. കഴിഞ്ഞദിവസം ബസ് ജീവനക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കര്‍ണ്ണാടക അധികൃതര്‍ ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ബസ് കുട്ട അതിര്‍ത്തിയില്‍ ഒന്നര മണിക്കൂറോളം തടഞ്ഞിട്ടു. ഇതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്നും കുട്ടവഴി ബംഗളൂരൂവിലേക്കുള്ള ഏക സര്‍വീസാണ് ഇതോടെ നിലച്ചിരിക്കുന്നത്. നിലവില്‍ കോഴിക്കോടുനിന്നുമുളള സര്‍വീസുകള്‍ അധികവും കുട്ടവഴിയാണ് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്നത്. നിലവില്‍ മുത്തങ്ങ വഴി പോകുന്ന ബസ്സുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ഇല്ല. വരുംദിവസങ്ങളില്‍ ഇവിടെയും നിയന്ത്രണങ്ങള്‍ വന്നേക്കാം എന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ ജില്ലയില്‍ നിന്നും അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ ഒന്നും തന്നെ കെ.എസ്.ആര്‍.ടി.സി നടത്തുന്നില്ല.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *