എടവക ഗ്രാമപഞ്ചായത്ത് കണ്‍ട്രോള്‍ റൂം തുറന്നു; വാക്സിനേഷന് വാർഡ് തല രജിസ്ട്രേഷന്‍


Ad
എടവക ഗ്രാമപഞ്ചായത്ത് കണ്‍ട്രോള്‍ റൂം തുറന്നു
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിനായി എടവക ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.വാക്സിനേഷന്‍ ക്യാമ്പുകളില്‍ ജനകൂട്ടം വർദ്ധിക്കുന്നത് മുന്‍നിര്‍ത്തി വാർഡ് തല മുന്‍കൂര്‍ രജിസ്ട്രേഷന്‍ നടത്തും. അതാതു ദിവസം ലഭ്യമാകുന്ന വാക്സിന്‍ മാത്രയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തിങ്കളാഴ്ച മുതല്‍ ക്യാമ്പിലെത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണിവരെ വാർഡ് മെമ്പർ,ആശാവർക്കർ,കുടുംബശ്രീ പ്രവർത്തകര്‍,ട്രൈബല്‍ പ്രമോട്ടര്‍ എന്നിവരുടെ നേത്യത്വത്തില്‍ വാർഡ്തല രജിസ്‌ ട്രേഷൻ നടത്തും.  രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിച്ച് വാക്സിന്‍ ലഭ്യതയ്ക്കനുസരിച്ച് എല്ലാവരേയും തുല്യമായ രീതിയില്‍ ക്യാമ്പിലെത്താനുള്ള നടപടി വാര്‍ഡ് തല ആര്‍.ആര്‍.ടി സ്വീകരിക്കും.തിങ്കളാഴ്ച മുതല്‍ ജനങ്ങള്‍ ക്യാമ്പിലേക്ക് നേരിട്ട് പോകാതെ തീയ്യതിയും,സമയവും അറിയിക്കുന്ന മുറയ്ക്ക് ഹാജരാകേണ്ടതാണ്.പഞ്ചായത്ത് തല ആര്‍.ആര്‍.ടി യോഗത്തില്‍ പ്രസിഡന്‍റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.ടി.പി സഗീര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വിശദീകരിച്ചു.ജനപ്രതിനിധികളായ ജോര്‍ജ് പടകൂട്ടില്‍,ഷിഹാബ് അയാത്ത്,ജെന്‍സി ബിനോയ്,ഡോ സിജോ,സെക്രട്ടറി ബാലസുബ്രമണ്യന്‍,രാഷ്ട്രിയ കക്ഷി നേതാക്കളായ കെ.ജെ പൈലി,അബ്ദുള്ള വള്ളിയാട്ട്,കെ.ആർ ജയപ്രകാശ്,ജി.എസ് മാധവന്‍,കെ.എം ഷിനോജ്,ഉമ്മര്‍ കെ എന്നിവര്‍ പ്രസംഗിച്ചു.എച്ച്.ബി പ്രദീപ് ,പ്രസിഡന്‍റ് (9495048310),പി.കെ ബാലസുബ്രമണ്യന്‍,സെക്രട്ടറി (9496048311),ഡോ.സഗീർ,മെഡിക്കല്‍ ഓഫീസര്‍ (9846672014), ദിലീപ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (9495073565) എന്നിവര്‍ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *