സിദ്ദിഖ് കാപ്പന്‍ വിഷയം; വയനാട് പ്രസ് ക്ലബ് പ്രതിഷേധ സംഗമം നടത്തി


Ad
സിദ്ദിഖ് കാപ്പന്‍ വിഷയം;
വയനാട് പ്രസ് ക്ലബ് പ്രതിഷേധ സംഗമം നടത്തി
കല്‍പ്പറ്റ: ഹത്രാസിലെ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന് കത്തിച്ചുകളഞ്ഞ സംഭവത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെ.യു.ഡബ്ല്യു.ജെ ദല്‍ഹി ഘടകം ജനറല്‍ സെക്രട്ടറി കൂടിയായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ ജയിലിലും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുമ്പോള്‍ പോലും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതില്‍ പ്രതിഷേധിച്ചും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും വയനാട് പ്രസ്‌ക്ലബ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പരിപാടി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ പ്രസ് ക്ലബ് എക്‌സിക്യൂട്ടിവ് അംഗം എം കമല്‍ അധ്യക്ഷനായി. സി.വി ഷിബു, ജംഷീര്‍ കൂളിവയല്‍, പ്രസ് ക്ലബ് ട്രഷറര്‍ എ.പി അനീഷ് സംസാരിച്ചു. ഇല്ല്യാസ് പള്ളിയാല്‍, ശില്‍പ, ഷഫീഖ് മുണ്ടക്കൈ, അനന്തു ബല്‍റാം, ഹാഷിം, ജിന്‍സ് നേതൃത്വം നല്‍കി. പരിപാടിയില്‍ പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും അബ്ദുല്ല നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *