കരുണയുടെ ആചാര്യൻ വിട പറഞ്ഞിട്ട് ഒരു വർഷം.
.ആത്മീയ ജീവിതത്തിൽ വ്യത്യസ്ഥ ശൈലികൊണ്ട് ജനമനസിൽ സ്ഥാനം പിടിച്ച ഫാ. ഗീവർഗീസ് കാട്ടുച്ചിറ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. യാക്കോബായ സഭയുടെ മലബാർ ഭദ്രാസനത്തിലെ വൈദികനായിരുന്നു. സഭാ ശുശ്രൂഷയുടെ ഒഴിവ് സമയങ്ങൾ മുഴുവനും സഹജീവികളെ സഹായമായി ഓടി നടന്നിരുന്ന കാട്ടുചിറയിൽ ഗീവർഗീസ് അച്ചനെ അഗതികളുടെ ആചാര്യൻ എന്നറിയപ്പെട്ടു. സഭയുടെ കീഴിൽ മന്ന എന്ന പേരിലുള്ള ആബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവയുടെ അമരക്കാരനായിരുന്നു. വൈദിക വേഷത്തിൽ ഡ്രൈവറായി ജില്ലയുടെ വിവിധ ആശുപത്രികളിലേക്കും മെഡിക്കൽ കോളജിലേക്കും ആബുലൻസുമായി ചീറിപ്പായുന്ന അച്ചൻ സാമൂഹിക സേവനത്തിൽ മാതൃകയായിരുന്നു. മീനങ്ങാടി മേപ്പേരിക്കുന്ന് താമസിച്ചിരുന്ന ഫാ. ഗീവർഗീസ് 2020 മെയ് 10ന് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.വ്യത്യസ്തയാർന്ന ജീവിത ശൈലിക്കൊപ്പം സദാ സമയം പുഞ്ചിരി തൂകുന്ന മുഖവും നർമം കലർന്ന സംസാരവും ആളുകളെ കൂടുതൽ ആകർഷിപ്പിച്ചു.ഫാ.ഗീവർഗീസിൻ്റെ ജീവിത കാലഘട്ടത്തെക്കുറിച്ച് ഫാ. ഷിബു കുറ്റിപറ്റിച്ചൽ കരുണയുടെ കാവൽ മാലാഖ എന്ന പേരിൽ പുസ്തകം പ്രസിദ്ധികരിച്ചിട്ടുമുണ്ട്.
Leave a Reply