ജാഗ്രത പാലിക്കാം; കോവിഡിനോടൊപ്പം പ്രതിരോധിക്കാം ഡെങ്കിപ്പനിയെയും
കോവിഡ് അതിതീവ്ര വ്യാപനത്താൽ ലോക്ഡൗണിലായി എല്ലാവരും വീട്ടിലാണല്ലോ. കോവിഡിനൊപ്പം നമുക്ക് മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കേണ്ടതായുണ്ട്. മഴ ഇടവിട്ട് പെയ്യുന്നതിനാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങളിലൊക്കെ വെള്ളം കെട്ടിനിൽക്കുകയും കൊതുക് മുട്ടയിട്ട് വളരുകയും ചെയ്യും. മഴയില്ലാത്ത സമയത്ത് വീടിന്റെ പരിസരത്തും പറമ്പിലും ഒന്ന് കറങ്ങിയാൽ ചിരട്ട, കുപ്പി, പൊട്ടിയ പാത്രങ്ങൾ, ടയറുകൾ, ഐസ്ക്രീം കപ്പ്, പ്ലാസ്റ്റിക് കവറുകൾ ഇവ കിടപ്പുണ്ടെങ്കിൽ എടുത്ത് മാറ്റി മഴ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കാം. ടെറസിലോ സൺ ഷെയ്ഡിലോ മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത് നീക്കുകയും വെള്ളം ഒഴുക്കിക്കളയുകയും വേണം. ടാങ്കുകൾക്ക് കൊതുക് കടക്കാത്ത വിധം അടപ്പുണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം വീട്ടിനുള്ളിൽ ഫ്രിഡ്‌ജിന്റെ പുറകിലെ ട്രേ, അലങ്കാരച്ചെടികൾ വളർത്തുന്ന പാത്രങ്ങൾ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റുകയും വേണം. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുക് മുട്ടയിട്ട് വളരുന്നത് ഇതുവഴി തടയാനാകും. കോവിഡിനോടൊപ്പം ഡെങ്കിപ്പനിയെയും നമുക്ക് പ്രതിരോധിക്കാം.
Leave a Reply