March 28, 2024

രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

0
രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നടവയല്‍ സപ്ലൈകോയില്‍ മെയ് 12 വരെ ജോലി ചെയ്തിരുന്ന മാനേജറിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബത്തേരി ബജാജ് ഫിനാന്‍സില്‍ മെയ് 10 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.
പി.കെ സ്റ്റോഴ്‌സ് പൂമാല ബത്തേരിയില്‍ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്. പുല്‍പ്പള്ളി പഞ്ചായത്ത് വാര്‍ഡ് 2 ചാത്തമംഗലം മെയ് 9 നടന്ന കല്യാണത്തിന് പങ്കെടുത്ത വ്യക്തികള്‍ക്കിടയില്‍ കേസുകള്‍ വരുന്നുണ്ട്. എന്‍ എം ഡി സി റേഷന്‍ ഗോഡൗണായി ബന്ധപ്പെട്ട് ജോലി ചെയ്ത രണ്ടു വ്യക്തികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പളക്കാട് പുത്തന്‍പുരയ്ക്കല്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.
കല്‍പ്പറ്റ റാട്ടക്കൊല്ലി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കോളനിയില്‍ സമ്പര്‍ക്കമുണ്ട്. ഇസാഫ് ബാങ്കില്‍ മെയ് 5 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പനമരം മില്‍മാ സൊസൈറ്റിയില്‍ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്. ഈ വ്യക്തി കുണ്ടാല റൂട്ടില്‍ പോയിരുന്നു. തലപ്പുഴ കേരള ബാങ്കില്‍ മെയ് 7 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്. വൈത്തിരി കുളിര്‍മ സ്വീറ്റ്‌സ് മെയ് 10 വരെ ജോലി ചെയ്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വാളാട് കാട്ടിമൂല കുനിമല്‍ കോളനിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.കൊക്കുഴി തൊണ്ടന്‍ കോളനി മണിയങ്കോട് വെങ്ങപ്പള്ളി, കൊഴിഞ്ഞങ്ങാട് കോളനി കമ്പളക്കാട്,കിഴക്കേക്കുന്ന് കോളനി പടിഞ്ഞാറത്തറ,പുല്‍പ്പള്ളി പൊട്ടന്‍കൊല്ലി കോളനി,പഴംതട്ടില്‍ കോളനി എടക്കുനി കല്‍പ്പറ്റ എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തില്‍ പോകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *