വിജയപാത: കളിപ്പാട്ട നിർമാണത്തിൽ പുതിയ ആശയങ്ങൾ സൃഷിടിച്ച് ബെനീറ്റ വർഗീസ്
വിജയപാത: കളിപ്പാട്ട നിർമാണത്തിൽ പുതിയ ആശയങ്ങൾ
സൃഷിടിച്ച് ബെനീറ്റ വർഗീസ്
കളിപ്പാട്ടങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. എന്നാൽ
കുട്ടിക്കാലത്ത് തന്നെ കളിപ്പാട്ട നിർമാണത്തിന്റെ ലോകത്ത് പുതിയ ആശയങ്ങൾ
സൃഷിടിക്കുന്ന ബെനീറ്റ വർഗീസ് വിത്യസ്ഥയാവുകയാണ്. പ്ലാസ്റ്റിക്ക് രഹിതമാണ്ബെനീറ്റയുടെ കളിപ്പാട്ടങ്ങളത്രയും. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ സമയത്തെ വിരസത അകറ്റാനായാണ് കല്ലോടി സെന്റ് ജോസഫ്സ്
ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയായ ബെനീറ്റ കളിപ്പാട്ടങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നാലാം ക്ലാസിൽ
എത്തയപ്പോൾ മുതൽ ചെറിയതോതിൽ കളിപ്പാട്ട നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഈ കൊച്ചുമിടുക്കി മുള, തെങ്ങോല, പനയോല, മച്ചിങ്ങ, ഈർക്കിൾ, മരച്ചില്ലകൾ
തുടങ്ങി പ്രകൃതിയിൽ നിന്ന് ലഭിക്കുന്നവ കൊണ്ടാണ് വിത്യസ്ത കളിപ്പാട്ടങ്ങൾ തീർത്തത്. മകൾക്ക് പ്രോത്സാഹനവുമായി എള്ളുമന്ദം വലിയപറമ്പിൽ വർഗീസും ഷീനയും ഒപ്പം നിന്നു. പ്രകൃതിക്ക് ദോഷകരമല്ലാത്ത
വസ്തുക്കൾ മാത്രം ഉപയോഗിച്ച് 40ൽ ഏറെ മനോഹര കളിപ്പാട്ടങ്ങൾ ഒരുക്കി. ഇവ
മൊബൈൽ ഫോണിൽ സ്റ്റാറ്റസ് ഇട്ടതോടെയാണ് ക്ലാസ് ടീച്ചറുടെ
ശ്രദ്ധയിൽപെട്ടത്.
ആറാം ക്ലാസ് മുതൽ ചോക്ക് നിർമാണത്തിൽ വയനാടിനെ പ്രതിനിധീകരിച്ച്
സംസ്ഥാനതലത്തിൽ മത്സരിച്ച് പലവട്ടം എ ഗ്രേഡ് നേടിയ ബെനീറ്റ സംസ്കൃത നാടകത്തിനും സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ടീമിൽ അംഗമായിരുന്നു.
ജില്ലാതല മത്സരങ്ങളിൽ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കണിയാരത്തും,
തൃശൂരും നടന്ന മത്സരങ്ങളിലെ വിജയത്തോടെ ദേശീയ മത്സരത്തിന് അവസരം
തെളിഞ്ഞു. കേന്ദ്രസർക്കാർ 9 മുതൽ 12വരെ ക്ലാസുകളിലെ
വിദ്യാർഥികൾക്കായി നടത്തിവരുന്ന കല ഉത്സവിൽ തദ്ദേശീയമായ കളിപ്പാട്ടങ്ങളും
കളികളും എന്ന ഇനത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ചത്. തികച്ചും യാദൃശ്ചികമായി ഈ രംഗത്ത് കടന്നു വന്ന ബെനീറ്റ ദേശീയ തലത്തിൽ ഒന്നാം
സ്ഥാനം നേടിയത് അപ്രതീക്ഷിതമായി. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും എല്ലാ
സംസ്ഥാനങ്ങളില്‍ നിന്നുമായി എത്തിയ 38 പേരെ എതിരിട്ടാണ് വിജയം ചൂടിയത്.
വലിച്ചെറിയപ്പെട്ടവ പെറുക്കിയെടുത്ത് നിർമാർജനം ചെയ്യുന്നതിനേക്കാൾ
നന്നാവുക അജൈവമായവ നിർമിക്കാത്തതായിരിക്കും. ഈ ബോധ്യമാണ് പ്രകൃതിക്ക്
ദോഷകരമല്ലാത്ത പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളുപയോഗിച്ച് കളിപ്പാട്ടങ്ങൾ
നിർമിക്കുവാൻ ബെനീറ്റയെ പ്രേരിപ്പിച്ചത്. പ്ലാസ്റ്റിക് രഹിത കളിപ്പാട്ടം എന്ന വലിയ ലക്ഷ്യത്തിലേക്കാണ് ഇപ്പോൾ ബെനീറ്റയുടെ സഞ്ചാരം.
Leave a Reply