April 26, 2024

തലശ്ശേരി – മൈസൂരു റെയിൽവേയും, മൈസൂരു കോഴിക്കോട് ദേശീയ പാതയും ടൂറിസത്തിന് കുതിപ്പേകും

0
തലശ്ശേരി – മൈസൂരു റെയിൽവേയും, മൈസൂരു കോഴിക്കോട് ദേശീയ പാതയും

ടൂറിസത്തിന് കുതിപ്പേകും
മാനന്തവാടി: നിർദ്ദിഷ്ട തലശ്ശേരി – വയനാട് – കൂർഗ് – മൈസൂരു റെയിൽ പാതയും ഭാരത്‌ മാലപദ്ധതിയിൽ നിർദേശിക്കപ്പെട്ട മൈസൂരു – കുട്ട – മാനന്തവാടി – മലപ്പുറം (കോഴിക്കോട്) ദേശീയപാതയും യാഥാർത്യ്ഥ്യമാകുന്നതോടെ
മലബാറിന്റെയും കർണാടകയിലെ കൂർഗ്, മൈസൂരു ജില്ലകളുടെയും ടൂറിസം
സാധ്യകൾക്ക് വൻ ഉത്തേജനം നൽകുമെന്ന് വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ.
ആയതിനാൽ രണ്ടാം പിണറായി സർക്കാർ ഇക്കാര്യത്തിന് സത്വര പ്രാധാന്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ റെയിൽ ലൈൻ യാഥാർത്യമാക്കുന്നത്
കണ്ണൂർ വിമാനത്താവളത്തിന്റെയും നിർദിഷ്ട അഴീക്കൽ തുറമുഖത്തിന്റെയും
വളർച്ചക്കും ഈ മേഖലയുടെ ആകെ വ്യാവസായിക പുരോഗതിക്കും ത്വരിത വേഗം നൽകും. ഓൺലൈനായി ചേർന്ന യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് ഇസ്ഹാക്ക് വലിയമണ്ണിൽ
അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. തോമസ്, സബീഷ് വിശ്വനാഥ്, കെ. ബാബു
ഫിലിപ്പ്, പ്രമോദ് ഗ്ലാഡ്സ്റ്റൺ, കെ.എസ്. ആനന്ദ് രാജ് എന്നിവർ
പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *