2021 ലെ സാരഥി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജിത്തു തമ്പുരാൻ പുരസ്കാര ജേതാവ്


Ad
2021 ലെ സാരഥി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജിത്തു തമ്പുരാൻ പുരസ്കാര ജേതാവ്

മാനന്തവാടി: 2021 ലെ സാരഥി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . 2021 ൽ പ്രസിദ്ധീകരിക്കാത്ത കവിതകൾക്കായിരുന്നു പുരസ്കാരം നൽകാൻ തീരുമാനിച്ചത് . കെ. എസ്. ആർ. ടി. സി ആയിരുന്നു വിഷയമായി നൽകിയത്. 73 എൻട്രികൾ ലഭിച്ചു. രചനകൾ മിക്കവയും സത്യസന്ധവും മൗലികവും വിഷയത്തോട് നീതി പുലർത്തുന്നതും ആയിരുന്നു എന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. വിൻഡോ സീറ്റ് എന്ന കവിതയ്ക്ക് ജിത്തു തമ്പുരാൻ 2021ലെ സാരഥി സാഹിത്യ പുരസ്കാരത്തിന് അർഹനായി. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പ്രേമലത എ, സ്റ്റെല്ല മാത്യു, പ്രജീഷ ജയരാജ് , മീര പ്രഭാകരൻ, ഷീമ മഞ്ചാൻ,സജീദ് ആയ ങ്കി എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. പുരസ്കാരം ഉടൻതന്നെ പ്രോട്ടോക്കോൾ അനുസരിച്ച് പൊതുചടങ്ങിൽ വച്ച് സമ്മാനിക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *