കാട്ടാന ശല്ല്യം: യു.ഡി.വൈ.ഫ് ചർച്ച നടത്തി


Ad
കാട്ടാന ശല്ല്യം: യു.ഡി.വൈ.ഫ് ചർച്ച നടത്തി

തോൽപ്പെട്ടി, അരണപ്പാറ പ്രദേശങ്ങളിൽ ഭീതി വിധക്കുന്ന കാട്ടാന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂ ഡി വൈ ഫ് നേതാക്കൾ വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡനുമായി ചർച്ച നടത്തി. ഒരു മാസത്തിനിടെ നിരവധി നാശനഷ്ട്ടങ്ങൾ ആണ് ആന ഉണ്ടാക്കിയത്. ആയതിനാൽ ഭീതിവിതക്കുന്ന ആനയെ മയക്കു വെടി വെച്ച് നാട് കടത്തണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപെട്ടു. പ്രശ്നത്തിന് അതിവേഗം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ചർച്ചയിൽ കാവൽ നിർത്തുന്നതുൾപ്പടെ ഉള്ള പ്രധിരോധ നടപടികൾ കൈകൊള്ളാമെന്നു അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ ഗഫൂർ ഉറപ്പ് നൽകി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ അരണപ്പാറ, യൂത്ത് ലീഗ് നേതാവ് ഷഫീർ തോൽപ്പെട്ടി, അജ്നാസ് പിലാക്കണ്ടി, ഷുഹൈബ് തോൽപ്പെട്ടി, ശിഹാബ് തോൽപ്പെട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *