October 6, 2024

കോവിഡ് മൂലംമരണപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സിഎംപി സത്യാഗ്രഹം നടത്തി

0
കോവിഡ് മൂലംമരണപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് സിഎംപി  സത്യാഗ്രഹം നടത്തി          


           കല്‍പ്പറ്റ : കോവിഡ് മൂലം മരണപ്പെട്ട കുടുംബങ്ങളെയും  ദുരിതബാധിതരെ യും  ക്രിയാത്മകമായി സഹായിക്കുന്നതിനു പകരം അതിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്ന് സിഎംപി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ അനുഭാവ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ആരോപിച്ചു  സി എം പി സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ജോണ്‍ പാര്‍ട്ടി ആസ്ഥാനമായ തിരുവനന്തപുരം എം പി ആര്‍ ഭവനില്‍ നടത്തുന്ന 24മണിക്കൂര്‍ ഉപവാസ സമരത്തിന് അനുഭാവം പ്രവര്‍ത്തിച്ചുകൊണ്ട് സിഎംപി ജില്ലാ കൗണ്‍സില്‍ കളക്ടറേറ്റിനു മുന്നില്‍ അനുഭാവ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക,    
   കോവിഡദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കുക,
 ദിവസക്കൂലി ക്കാരായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അയ്യായിരം രൂപ വീതം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക,  യുദ്ധകാലടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക .

.ജില്ലാസെക്രട്ടറി ടി കെ ഭൂപേഷ് അധ്യക്ഷത വഹിച്ചു വിഎസ് വത്സരാജ്  ടിവി രഘു വി വി ബെന്നി നിതിന്‍ തോമസ് ശീതള രാജന്‍ വസന്ത കെ ബേണി പള്ളിക്കുന്ന് പി.എം. ബാലന്‍ എന്നിവര്‍ സംസാരിച്ചു         
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *