April 26, 2024

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു ജില്ലയിലെ പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍

0
ജില്ലയില്‍ എ- വിഭാഗത്തില്‍ 8 തദ്ദേശ സ്ഥാപനങ്ങള്‍,
ബി- യില്‍ 17 ഉം സി-യില്‍ 1 ഉം
കോവിഡ് വ്യാപനം തടയുന്നതിനായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ  അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ പുന:ക്രമീകരിച്ചും നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ഒരാഴ്ച്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാണ്  തദ്ദേശ സ്ഥാപനങ്ങളെ പുന:ക്രമീകരിച്ചത്. ഇതനുസരിച്ച് ജില്ലയില്‍ ഏട്ട് തദ്ദേശ സ്ഥാപനങ്ങള്‍  എ വിഭാഗത്തിലും 17 എണ്ണം ബി കാറ്റഗറിയിലുമാണ്.   സി കാറ്റഗറിയില്‍ ഒരു തദ്ദേശ സ്ഥാപനമുണ്ട്. അതിതീവ്ര വ്യാപനമുളള സ്ഥലങ്ങളുടെ കാറ്റഗറിയായ ഡി വിഭാഗത്തില്‍ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനവും ഉള്‍പ്പെട്ടില്ല. 
സംസ്ഥാന സര്‍ക്കാറിന്റെ പുതുക്കിയ മാനദണ്ഡപ്രകാരം ടി.പി.ആര്‍ 8 ശതമാനത്തില്‍ താഴെയുള്ള ഗ്രാമപഞ്ചായത്തുകളെ എ- വിഭാഗത്തിലും 8 നും 16 നും ഇടയിലുള്ള  തദ്ദേശ സ്ഥാപനങ്ങളെ ബി- വിഭാഗത്തിലും 16 നും 24 നും ഇടയിലുള്ള പഞ്ചായത്തുകളെ സി- വിഭാഗത്തിലും 24 നു മുകളിലുളളവയെ ഡി  വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
*എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)*
കോട്ടത്തറ (2.82), മുളളന്‍കൊല്ലി (3.21), പുല്‍പ്പള്ളി (4.62), തൊണ്ടര്‍നാട് ( 4.71) , വൈത്തിരി ( 5.79), പൊഴുതന (6.30), നൂല്‍പ്പുഴ (6.6), മുട്ടില്‍ (6.8).  
*ബി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)*
തിരുനെല്ലി (8.27), വെങ്ങപ്പള്ളി (8.53), സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി  (9.7), കല്‍പറ്റ മുനിസിപാലിറ്റി (9.76), എടവക (10.06), മാനന്തവാടി മുനിസിപാലിറ്റി (10.09), തവിഞ്ഞാല്‍ (10.55), വെളളമുണ്ട (11.10), പൂതാടി (11.26), മേപ്പാടി (11.43), അമ്പലവയല്‍ (11.97), പടിഞ്ഞാറത്തറ (12.94), നെന്‍മേനി (14.02), മൂപ്പൈനാട് (14.25), കണിയാംമ്പറ്റ (14.59), പനമരം (15.48), മീനങ്ങാടി (15.60).
*സി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ബ്രക്കറ്റില്‍ ടി.പി.ആര്‍)*
തരിയോട് (19.68)
എ, ബി കാറ്റഗറികളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ആരാധനാലയങ്ങളില്‍ 15 ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. മറ്റിടങ്ങളിലെ ആരാധാനാലയങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. എ.ബി.സി വിഭാഗത്തില്‍, പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അമ്പത് ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍ 25 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി. ഡി വിഭാഗത്തില്‍ ഓഫീസുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
*ഓരോ വിഭാഗങ്ങള്‍ക്കുമുളള മറ്റ് ഇളവുകള്‍*
എ-വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 9.30 വരെ), ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും.
ബി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും എല്ലാതരം റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോം ഡെലിവറി മാത്രം-രാവിലെ 7 മുതല്‍ രാത്രി 7 വരെ). ടാക്സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. 
സി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും വെള്ളിയാഴ്ച മാത്രം വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം തുണിക്കടകള്‍, ജ്വല്ലറി, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍ക്ക് വെള്ളിയാഴ്ച്ച  50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കം. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്. പ്രഭാത സവാരിയും കായിക പരിശീലനവും സൈക്ലിങും അനുവദിക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *