നടൻ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ വീൽചെയർ നൽകി ഫാൻസ് അസോസിയേഷൻ
നടൻ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ വീൽചെയർ നൽകി ഫാൻസ് അസോസിയേഷൻ
സുൽത്താൻ ബത്തേരി: ഡോ. ഭരത് സുരേഷ് ഗോപിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ലാ സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ വീൽചെയർ വിതരണം ചെയ്തു. നടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ബത്തേരി, കൽപ്പറ്റ, പുൽപ്പള്ളി എന്നീ പ്രദേശങ്ങളിലെ നിർധനരായ 3 മൂന്ന് പേർക്കാണ് വീൽചെയർ നൽകിയത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നടന്ന ചടങ്ങിൽ വയനാട് ജില്ലാ സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് നിധീഷ് എം നായർ , സെക്രട്ടറി അശ്വിൻ ദേവ് , ട്രെഷറർ സുമേഷ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Leave a Reply