കർഷകരുടെ കപ്പ ഹോർട്ടികോർപ്പ് മുഖാന്തിരം ക്ഷീര സംഘം ഏറ്റെടുത്ത് വിൽപ്പന നടത്തും


Ad
കർഷകരുടെ കപ്പ ഹോർട്ടികോർപ്പ് മുഖാന്തിരം ക്ഷീര സംഘം ഏറ്റെടുത്ത് വിൽപ്പന നടത്തും 

പുൽപ്പള്ളി : കോവിഡ് പ്രതിസന്ധി മൂലം തങ്ങളുടെ വിളകൾ വിറ്റഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായ കർഷകരുടെ കപ്പ ഹോർട്ടി കോർപ് മുഖാന്തിരം പുൽപള്ളി ക്ഷീര സംഘം ഏറ്റെടുത്തു കുറഞ്ഞ വിലയ്ക്ക് ക്ഷീര കർഷകർക്കും പൊതുജനങ്ങൾക്കും വിപണനം ചെയ്യും. സംഘത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന പാലളവ് കേന്ദ്രങ്ങളിൽ ഓർഡർ പ്രകാരം വരും ദിവസങ്ങളിൽ എത്തിച്ചു നൽകും. ഓർഡർ എടുത്തു ആദ്യ ദിവസം തന്നെ 2500 കിലോ കപ്പയാണ് വിറ്റഴിക്കുന്നത്. ഇന്ന് ചില്ലിങ് പ്ലാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിലീപ് കുമാർ വിൽപ്പന ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനു ജോർജ്, വാർഡ് മെമ്പർ സുശീല സുബ്രഹ്മണ്യൻ, ഹോർട്ടി കോർപ് മാനേജർ ഈശ്വര പ്രസാദ്,സംഘം ഡയറക്ടർ ടി ജെ ചാക്കോച്ചൻ, സെക്രട്ടറി എം ആർ ലതിക തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *