പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി
പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി
കൽപ്പറ്റ: ജില്ലയിലെ ആദിവാസി കോളനികളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി പള്‍സ് ഓക്‌സി മീറ്ററുകള്‍ കൈമാറി. കോഴിക്കോട് ബേപ്പൂരിലെ കക്കാടത്ത് ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത ഇരുപത് പള്‍സ് ഓക്‌സി മീറ്ററുകളാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ബൈജുനാഥ് കക്കാടത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുകയ്ക്ക് കൈമാറിയത്.
കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ ജഡ്ജിയും വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ എം.വി രാജകുമാരന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.രാജേഷ്, ഡപ്യൂട്ടി ഡി.എം.ഒ ആന്‍സി മേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply