ഓൺലൈൻ പഠനത്തിന് സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസിയേഷന്റെ കൈത്താങ്ങ്
ഓൺലൈൻ പഠനത്തിന് സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസിയേഷന്റെ കൈത്താങ്ങ്
ദ്വാരക : ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ സ്കൂളുകളിലെ യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്ന പദ്ധതിക്ക് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ സ്കൗട്ടുകൾ സ്പോൺസർ ചെയ്ത മൊബൈൽ ഫോണുകൾ നൽകി കൊണ്ട് ജില്ലാതല ഉദ്ഘാടനം വാർഡ് മെമ്പർ എം.പി. വൽസൻ നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാദർ മനോജ് തോട്ടുംകര അധ്യക്ഷനായ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് റജി പുന്നോലിൽ, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ പ്രസിഡന്റ് ജോസ് പുന്നക്കുഴി, ഹെഡ് മാസ്റ്റർ ബിജി എം അബ്രഹാം, സതീഷ് ബാബു, ഷൈനി മൈക്കിൾ , മനോജ് മാത്യു, സിസ്റ്റർ ലൂസി റ്റി ജെ, സനിൽ പി.എം, ബിനു ജെയിംസ് ,സിസ്റ്റർ അസൂന്ത എന്നിവർ പങ്കെടുത്തു.
Leave a Reply