വയനാട്ടില്‍ പരീക്ഷാകേന്ദ്രമില്ല മാസ് മെയില്‍ ക്യാമ്പയിനുമായി എസ് എസ് എഫ്


Ad
വയനാട്ടില്‍ പരീക്ഷാകേന്ദ്രമില്ല

മാസ് മെയില്‍ ക്യാമ്പയിനുമായി എസ് എസ് എഫ്
കല്‍പ്പറ്റ :നീറ്റ്, ജെ ഇ ഇ പോലുള്ള മത്സരപരീക്ഷകള്‍ക്ക് വയനാട്ടില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി മാസ് മെയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 
പ്രതിവര്‍ഷം നാലര ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി കഴിഞ്ഞ പുറത്തിറങ്ങുന്നുണ്ട്. ഇതില്‍ നിരവധി വിദ്യാര്‍ഥികള്‍ വയനാട്ടില്‍ നിന്നുള്ളവരാണ്. ഇതില്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികളും മത്സരപരീക്ഷകള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം പരീക്ഷകള്‍ക്ക് വയനാട് ജില്ലയില്‍ തന്നെ സെന്റില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ വിവിധി പ്രവേശന പരീക്ഷകള്‍ക്കായി ഇതരജില്ലകളിലെയോ സംസ്ഥാനങ്ങളിലെയോ സെന്റുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതുകൊണ്ടു തന്നെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് എസ് എസ് എഫ് ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു. 
ജില്ലയില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കുന്നത് വഴി വിദ്യാര്‍ഥികളുടെ സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷ്‌ക്കിരുത്താനും സാധിക്കും. ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ആവശ്യപ്പെട്ടാണ് മാസ് മെയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് എസ് എസ് എഫ് ജില്ലാ പ്രസിഡന്‍് സഈദ് ഷാമില്‍ ഇര്‍ഫാനി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *