April 20, 2024

ആരാധകരുടെ ബോച്ചെ ഇനി ബിസിനസ് ബ്രാന്റ് ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലേക്ക്

0
Img 20210704 Wa0002.jpg
തൃശൂർ :ഇന്ത്യയിലാദ്യമായി ബോച്ചെ എന്ന പേരിൽ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലിറക്കി.
പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ട്രാൻസ്പരൻ്റ് മാസ്കൾക്ക് ആവശ്യക്കാർ അന്വേഷണം തുടങ്ങിയതോടെ ബോബി ചെമ്മണ്ണൂർ  ഗ്രൂപ്പ് ആണ് 
ബോച്ചെ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്ക് കേരളത്തിലെ വിപണിയിലേക്ക്  എത്തിക്കുന്നത്. 
ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡഡ് ട്രാൻസ്പരൻ്റ് മാസ്കും ആരാധകരുടെ വിളിപ്പേരായ ബോച്ചെ എന്ന പേരിൽ പുറത്തിറക്കുന്ന ആദ്യ ഉൽപ്പന്നവുമാണ്  ബോച്ചെ ട്രാൻസ്പരൻ്റ് മാസ്ക്.
കോവിഡ് നിയന്ത്രണ വിധേയമായാലും നിത്യജീവിതത്തിൽ കുറച്ച് കാലത്തെക്കെങ്കിലും മാസ്കുകൾ ധരിക്കാൻ നാം നിർബന്ധിതരാവുമ്പോൾ മുഖം മറയ്‌ക്കേണ്ടി വരില്ല. മുഖവും മുഖഭാവവും വ്യക്തമായി കാണുന്ന സുതാര്യ മാസ്കുകൾ അഥവാ ട്രാൻസ്പരൻ്റ് മാസ്കുകൾ കേരളത്തിലും എത്തിച്ചതിന് പിന്നിൽ ചില ഗവേഷണങ്ങളുമുണ്ട്. 
 ജപ്പാനിലും ചൈനയിലും അടുത്തിടെ ട്രാൻസ്പരൻ്റ് മാസ്കുകൾ  വിപണിയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ പല കമ്പനികളും പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ട്. പരിചയക്കാരെ തിരിച്ചറിയാനും അപരിചിതരെ മനസ്സിലാക്കാനും സംസാരിക്കുമ്പോഴും കാണുമ്പോഴും മുഖഭാവം വ്യക്തമാക്കുന്നവയുമാണ് ട്രാൻസ്പരൻ്റ് മാസ്കുകൾ. മാസ്ക് ഉപയോഗം തുടങ്ങിയത് മുതൽ ഡോ: ബോബി ചെമ്മണ്ണൂർ ഇത്തരം ട്രാൻസ്പരൻ്റ് മാസ്കുകളാണ് ഉപയോഗിക്കുന്നത്. സ്വന്തം അനുഭവ സാക്ഷ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡോ. ബോബി ചെമ്മണ്ണൂർ പുതിയ ഉൽപ്പന്നം  വിപണിയിലെത്തിച്ചത്. 
അൾട്രാ വയറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്ന  വെർജിൻ  പോളി കാർബോണേറ്റ് ഉപയോഗിച്ചാണ് മാസ്ക്  നിർമ്മിച്ചിട്ടുള്ളത്.  പൊട്ടാത്തതും ,കണ്ണടയിൽ ഈർപ്പം വരാത്തതും  എളുപ്പത്തിൽ കഴുകി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാം. വാട്ടർപ്രൂഫ് ആയതിനാൽ മഴക്കാലത്തും ഉപയോഗിക്കാം. 
 എന്നാൽ വ്യവസായികടിസ്ഥാനത്തിൽ ഇത് വിപണിയിലെത്തിച്ചിരുന്നില്ല. മാസ്കിൻ്റെ ഉപയോഗം ഇനി കുറച്ച് കാലം കൂടി വേണ്ടി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയതോടെ  ട്രാൻസ്പരൻ്റ് മാസ്കുകൾ വിപണിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വയം ഐഡൻ്റിറ്റി വ്യക്തമാക്കുന്ന മാസ്കുകൾക്ക് ആവശ്യക്കാർ ഇപ്പോൾ തന്നെ ധാരാളമാണ്. ഈ മാസം പകുതിയോടെ  പൊതു വിപണിയിലെത്തുന്ന ട്രാൻസ്പരൻ്റ് മാസ്കുകൾ ഓൺ ലൈനിലും വിൽപ്പന നടത്താനാണ് തീരുമാനം. ബോബി ചെമ്മണ്ണൂരിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള 
ഇൻഡസ് ആൻഡ് ബിയോൺഡ് ആണ് നിർമ്മാതാക്കളും വിതരണക്കാരും 
തൃശൂരിലെ ബോബി ചെമ്മണ്ണൂർ കോർപ്പറേറ്റ് ഓഫീസിൽ  
ഡോ. ബോബി ചെമ്മണ്ണൂരും തൃശൂർ സിറ്റി പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ പി.ജെ. ബേബി യും ചേർന്ന്  ലോഞ്ചിംഗ് നിർവ്വഹിച്ചു. 
ഇൻഡസ് ആൻ്റ് ബിയോൺഡ് പാർട്ണർമാരായ 
ലതീഷ് വി.കെ. ,അനുരാഗ് അശോക്, ബിനോയി ഡേവിസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *