April 17, 2024

ശ്രദ്ധേയമായി ഓൺലൈൻ ക്ഷീരസംഘ പരിശീലനം

0
Img 20210704 Wa0038.jpg
കോവിഡ് കാലഘട്ടത്തിൽ കര്‍ഷകര്‍ക്കായി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം. മൃഗപരിപാലന രംഗത്തും ക്ഷീരമേഖലയിലും സംസ്ഥാനതതലത്തില്‍വിദഗ്ധരായ ഫാക്കല്‍റ്റികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരിശീലനപരിപാടിക്ക് കര്‍ഷകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍  നൂതനവും ആദായകരവുമായ പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പൂക്കോട് വെറ്റിനറി & അനിമല്‍ സയന്‍സ് അസോ. പ്രൊഫസറായ ഡോ: ജോണ്‍ അബ്രഹാം ക്ലാസ് നയിച്ചു.
ചാണകത്തിലൂടെ വര്‍ദ്ധിതവരുമാനം, വെര്‍മി കമ്പോസ്റ്റ് നിര്‍മാണം, വിപണനം എന്നിവയെ പറ്റി അറിയേണ്ടതെല്ലാം എന്ന വിഷയം കാസര്‍ഗോഡ് റീജണല്‍ ഡയറി ലാബ്ഡപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജുംകന്നുകാലികളിലെ അകിടുവീക്കം, തൈലേറിയ, മറ്റ് രക്താണു രോഗങ്ങള്‍ എന്നിവയെപ്പറ്റി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.വി.ആര്‍. താരയും ക്ലാസെടുത്തു. എല്ലാ ശനിയാഴ്ചകളിലും വ്യത്യസ്തമായ വിഷയങ്ങളില്‍ ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മില്‍മ , കെ.എല്‍.ഡി. ബോഡ് എന്നിവയിലെ വിദഗ്ധര്‍ ഗൂഗിള്‍ മീറ്റിലൂടെ പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കുമെന്ന് മാനന്തവാടി ക്ഷീരസംഘം ഭാരവാഹികള്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *