“ഉറപ്പാകണം വിദ്യാഭ്യാസം ഉറപ്പാക്കണം കവറേജ്” ; സാഹോദര്യ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു


Ad
 “ഉറപ്പാകണം വിദ്യാഭ്യാസം ഉറപ്പാക്കണം കവറേജ്” ; സാഹോദര്യ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു 
കൽപ്പറ്റ : “ഉറപ്പാകണം വിദ്യാഭ്യാസം ഉറപ്പാക്കണം കവറേജ്” എന്ന കാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വയനാട് ജില്ലയിൽ പ്രഖ്യാപിച്ച “സാഹോദര്യ ബിരിയാണി ചലഞ്ച്” ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ദിവിന ഷിബുവിൽ നിന്ന് അദ്ദേഹം ബിരിയാണിയുടെ ആദ്യ ഡെലിവറി സ്വീകരിച്ചു. ജില്ലയിൽ മാത്രം പതിനായിരത്തോളം വിദ്യാർത്ഥികൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പരിപാടികൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥികളെ ഓൺലൈൻ പഠനത്തിന് സഹായിക്കുക എന്നതിനേക്കാൾ ഇത്രയേറെ വിദ്യാർഥികൾ പ്രതിസന്ധി അനുഭവിക്കുന്ന വിവരം പൊതുജനങ്ങളെയും സർക്കാരിനെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിനുള്ളതെന്ന് ജില്ലാ പ്രസിഡന്റ് ദിവിന ഷിബു പറഞ്ഞു. ഓൺലൈൻ ക്ലാസുകളുടെ രണ്ടാം അധ്യയന വർഷം ആരംഭിച്ചിട്ടും പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഓൺലൈൻ ആക്സസ് ഇല്ലാത്തത് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ബിരിയാണി ചലഞ്ചുമായി സഹകരിക്കാൻ മുന്നോട്ട് വന്നത്. ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഷഫീഖ്, നഈമ ആബിദ്, ജില്ലാ വൈസ് പ്രസിഡന്റ് ഹിഷാമുദ്ധീൻ പുലിക്കോടൻ, ജില്ലാ സെക്രട്ടറിമാരായ ദിൽബർ സമാൻ, മുസ്‌ഫിറ ഖാനിത, ശുഐബ് മുഹമ്മദ്, മണ്ഡലം നേതാക്കളായ നഈം ബത്തേരി, ഫറാഷ് മാനന്തവാടി, റനീബ് വെങ്ങളത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *