March 29, 2024

കല്‍പ്പറ്റയിലെ മത്സ്യ- മാംസ മാര്‍ക്കറ്റ് ഒമ്പതിന് തുറക്കും; എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി

0
Img 20210705 Wa0005.jpg
കല്‍പ്പറ്റയിലെ മത്സ്യ- മാംസ മാര്‍ക്കറ്റ് ഒമ്പതിന് തുറക്കും; എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി.

കല്‍പ്പറ്റ: നഗര മധ്യത്തിലെ മത്സ്യ- മാംസ മാര്‍ക്കറ്റ് ജൂലൈ 9  മുതൽ ജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്ന് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്. മൂന്ന് വര്‍ഷമായി പൂട്ടികിടന്ന കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച തുറക്കും. 40 ലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ക്കറ്റില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മാലിന്യ സംസ്‌കരിക്കുന്നതിനുള്ള എസ്.ടി.പി.പ്ലാന്റ്, വൈദ്യുതി, പ്ലംബിംഗ് , ഇന്റര്‍ലോക്ക്്, മേല്‍ക്കൂര അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി. ശുചീകരണത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. മത്സ്യ, ഇറച്ചി,കോഴി
സ്റ്റാളുകളുമടക്കം 19 സ്റ്റാളുകളാണ് മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതിലൂടെ നഗര
പരിധിയിലെ വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാകും. മൂന്ന് വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തികള്‍ക്കായി അടച്ച മാര്‍ക്കറ്റ് ഉടന്‍ തുറക്കണമെന്ന
ആവശ്യവുമായി വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.
മാര്‍ക്കറ്റ് അടച്ചതോടെ നഗരസഭ മുഴുവന്‍ വ്യാപാരികളെയും ഇവിടെ നിന്ന്
ഒഴിപ്പിച്ച് ബൈപ്പാസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ തന്നെ
മറ്റൊരു മാര്‍ക്കറ്റിലേക്ക് മാറ്റുകയായിരുന്നു. നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുള്ളതിനാല്‍ മത്സ്യവും
ഇറച്ചിയും വാങ്ങാന്‍ ആളുകളെത്തുന്നത് കുറവായിരുന്നു. പലരും മാര്‍ക്കറ്റിലേക്ക് പോകാതെയായി. കച്ചവടം തീര്‍ത്തും കുറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെടാതെ വന്നതോടെ പലരും കടകള്‍ അടച്ചുപൂട്ടി. ബൈപ്പാസിനരികിലെ മാര്‍ക്കറ്റിലേക്ക്
ആളുകള്‍ എത്താത്തതിനാല്‍ കച്ചവടക്കാരുടെ ജീവിതമാര്‍ഗം തന്നെ
വഴിമുട്ടുമെന്ന അവസ്ഥയിലായിരുന്നു. അടച്ചിട്ട മാര്‍ക്കറ്റിന്റെ പണി പുരോഗമിക്കുന്നതിനിടയില്‍
ലോക്ക്ഡൗണ്‍ വന്നതോടെ നവീകരണം മുടങ്ങിയിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലേറി പണികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതോടെ നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതിക്ക് പരിഹാരമായി. വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നവീകരിച്ച മത്സ്യ-മാംസ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *