October 6, 2024

സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയേക്കും

0
Images 1.jpeg
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയേക്കും. നിലവിലെ സ്ഥിതിഗതികളിൽ ആശങ്കപ്പെടേണ്ടെന്നാണ് വിദഗ്ദ്ധ സമിതി പറയുന്നത്. വടക്കൻ ജില്ലകളിൽ പരിശോധന വർദ്ധിപ്പിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി നാളെ കളക്‌ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് ശേഷമാകും ലോക്ക്‌ഡൗൺ നീട്ടുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലോക്ക്‌ഡൗൺ നീട്ടണമെന്നാണ് ആരോഗ്യവകുപ്പും പൊലീസും സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാം വ്യാപനം അതിശക്തമായതിനെ തുടർന്നാണ് മേയ് എട്ടിന് സംസ്ഥാനത്ത് വീണ്ടും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. വ്യാപനം കൂടുതലുള്ളയിടങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ നിലവിലുളളതിനെക്കാൾ കടുപ്പിക്കാനും ആലോചനയുണ്ട്. ലോക്ക്ഡൗൺ നീട്ടുമ്പോൾ കുടുതൽ ഇളവുകൾ പ്രഖ്യാപിക്കുമോയെന്നാണ് പൊതുജനം ഉറ്റുനോക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *