വനമഹോത്സവ ആചരണത്തിന്റെ ഭാഗമായി നടത്തുന്ന നക്ഷത്രവനം പദ്ധതി ആരംഭിച്ചു
വനമഹോത്സവ ആചരണത്തിന്റെ ഭാഗമായി നടത്തുന്ന നക്ഷത്രവനം പദ്ധതി ആരംഭിച്ചു
മാനന്തവാടി :സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ
കീഴിലുള്ള മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ ആഭിമുഖ്യത്തിൽ വനമഹോത്സവ ആചരണത്തിന്റെ ഭാഗമായി
മാനന്തവാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നക്ഷത്രവനം പദ്ധതി തുടങ്ങി. ഒ.ആർ.
കേളു എംഎൽഎ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി
അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ അസിസ്റ്റൻഡ് കൺസർവേറ്റർ ഓഫ്
ഫോറസ്റ്റ് എം.പി. ഹരിലാൽ, സ്കൂൾ പ്രിൻസിപ്പൽ സലീം അൽത്താഫ്, മാനന്തവാടി
ബ്ലോക് ഹരിത സമിതി പ്രസിഡന്റ് ടി.സി. ജോസ്, മാനന്തവാടി സോഷ്യൽ ഫോറസ്റ്റ്
റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി അനുരേഷ് എന്നിവർ സംസാരിച്ചു.
Leave a Reply