ശ്രീധരൻ പിള്ള ഇനി ഗോവ ഗവർണർ


Ad
ന്യൂഡൽഹി: മിസോറാം ഗവർണർ ശ്രീധരൻ പിള്ള ഗോവ ഗവർണറാകും. മിസോറാം ഗവർണരായി കമ്പംപാട്ടിയെയാണ് നിയോഗിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങൾക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗവർണർമാരുടെ നിയമനം.

ഗോവയടക്കം എട്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. ത്രിപുരയിൽ നിന്ന് മേശ് ബയസ്സിനെ ചാർഖണ്ഡിലേക്കും ഹിമാചൽ ഗവർണരായിരുന്ന ബണ്ടാരു ദത്താത്രയെ ഹരിയാനായിലെയും ഗവർണർമാരായി മാറ്റി നിയമിച്ചു.നിലവിൽ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവർചന്ദ് ഗേഹ് ലോട്ട് കർണാടക ഗവർണറാകും. മംഗുഭായ് ചഗൻഭായ് പട്ടേലിനെ മാധ്യപ്രദേശ് ഗവർണറായും ഹിമാചാൽ പ്രദേശ് ഗവർണറായി രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കറേയും നിയമിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *