April 29, 2024

പെരിക്കല്ലൂർ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റ്‍ർ ഉദ്ഘാടനം ചെയ്തു

0
Img 20210706 Wa0046.jpg
 പെരിക്കല്ലൂർ: പേരിക്കല്ലൂർ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റ്‍റിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ കൃഷ്ണന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജിത്ത് പാലിയേക്കരയ്ക്ക് താക്കോല്‍ കൈമാറി  നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായചത്ത് പ്രസിഡന്റ് പി.കെ വിജയന്‍റെ അധ്യക്ഷതയില്‍  വാര്‍ഡ് മെമ്പര്‍ ശ്രീ.ജോസ് നെല്ലേടം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.പി.ഡി സജി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ മേഴ്സി ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലില്ലി തങ്കച്ചന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ പി.കെ ജോസ്, ഷൈജു പഞ്ഞിത്തോപ്പില്‍, ജിസ്റ മുനീര്‍ മറ്റ് ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.റെനീറ്റ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു , പഞ്ചായത്ത് ജീവനക്കാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കാനറാ ബാങ്ക് മാനേജര്‍ ശ്രീ.അനില്‍കുമാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ലിജിൻ ചക്കാല കുന്നേൽ,  ബിനോയ് ,  റിജിൽ ബാബു,  ജോമോൻ എന്നീ കെ.സി.വൈ.എം മരക്കടവ് ശാഖ പ്രതിനിധികള്‍‌   ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്ള വി.എം നന്ദി പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *