ഈസ് ഓഫ് ലിവിംഗ് സർവ്വേയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു
എടവക: കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈസ് ഓഫ് ലിവിംഗ് സർവ്വേയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.എടവക ഗ്രാമപഞ്ചായത്തിലെ പയിങ്ങാട്ടിരി എ.എൻ ഈശ്വരിയുടെ വീട്ടിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിസി ജോണി, വെറ്ററിനറി സർജൻ ഡോ. കെ എസ് സുനിൽ, വി.ഇ.ഒ ഷൈജിത് വി.എം, അങ്കണവാടി വർക്കർ മേഖല, ആശാവർക്കർ ലിസി ജോൺസൺ എന്നിവർ പങ്കെടുത്തു.
Leave a Reply