രാജ്യത്ത് ബാങ്കുകളില്‍ അടക്കം അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി രൂപ
മുംബൈ: അവകാശികള്‍ ഇല്ലാതെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി കെട്ടികിടക്കുന്നത് 82,025 കോടി രൂപയെന്ന് കണക്കുകള്‍. ഇക്കണോമിക് ടൈംസ് ആണ് ഈ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഉടമകള്‍ ഇല്ലാതെ കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബാങ്കുകളിലെ 18,381 കോടി രൂപയാണ് നിഷ്‌ക്രിയ ബാങ്ക് അക്കൗണ്ടുകളിലാണ് കിടക്കുന്നത്. മിക്കപ്പോഴും അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ച അക്കൗണ്ടുകളാണ്.
Leave a Reply