April 26, 2024

കോവിഡ് ഭക്ഷ്യസുരക്ഷ; ഗോത്ര ഊരുകളില്‍ പോഷകാഹാര കിറ്റ് വിതരണം

0
420353ad 5010041220104731.jpg
കോവിഡ് ഭക്ഷ്യസുരക്ഷ;

ഗോത്ര ഊരുകളില്‍ പോഷകാഹാര കിറ്റ് വിതരണം
കല്‍പ്പറ്റ: കോവിഡ് കാരണം പ്രയാസപ്പെടുന്ന ഗോത്ര ഊരുകളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും പോഷകാഹാര ലഭ്യത ഉറപ്പാക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നു. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പതിച്ച് നല്‍കിയ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ വെള്ളപ്പന്‍കണ്ടി കോളനിയില്‍ നിന്നാണ് വിതരണത്തിന് തുടക്കം. വൈത്തിരി താലൂക്കിലെ പതിമൂവ്വായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകള്‍ വിതരണത്തിന് തയ്യാറായി. 12 ഭക്ഷ്യഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കിറ്റിന് 750 രൂപ വില വരും.
കോവിഡ് കാരണമുള്ള നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഭക്ഷ്യകിറ്റുകള്‍ ഊരുകളില്‍ നേരിട്ടെത്തി കുടുംബങ്ങള്‍ക്ക് കൈമാറാനാണ് വകുപ്പിന്റെ തീരുമാനം. ഇതിനായി പട്ടിക വര്‍ഗ്ഗവികസന വകുപ്പ് പ്രമോട്ടര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം ഉപയോഗിക്കും. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ് വിതരണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ജൂലൈ 20 നകം വിതരണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ക്രമീകരണം നടത്തുന്നത്.
വൈത്തിരി താലൂക്ക്തല ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം അഡ്വ.ടി.സിദ്ധീഖ് എം.എല്‍.എ. വെള്ളപ്പന്‍കണ്ടി കോളനിയില്‍ ഇന്ന് രാവിലെ 11 മണിക്ക് നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *