May 14, 2026

പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതി: നിക്ഷേപകര്‍ പാസ്ബുക്ക് പരിശോധിക്കണം

0
postoffice2-1556007255-1564558429.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതി:

നിക്ഷേപകര്‍ പാസ്ബുക്ക് പരിശോധിക്കണം
കൽപ്പറ്റ : പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ക്കായി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. അംഗീകൃത ഏജന്റ്മാര്‍ മുഖേനയും നേരിട്ടും പോസ്റ്റോഫീസ് ലഘു സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപകര്‍ അംഗീകൃത ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയൊപ്പ് വാങ്ങണം. എന്നാല്‍ .നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പാസ് ബുക്ക് മാത്രമായതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ് ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്ന് ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *