ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
പയ്യമ്പള്ളി: സെന്റ് കാതറിയൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ഡിവൈസസ് ലൈബ്രറിയിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്തു. ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം മൂലം ഓൺലൈൻ ക്ലാസ്സുകളിൽ സംബന്ധിയ്ക്കാൻ കഴിയാത്ത 13 വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ഗാഡ്ജറ്റുകൾ നല്കിയത്. ഡിജിറ്റൽ വിടവ് പരമാവധി കുറയ്ക്കാൻ വേണ്ട തുടർ നടപടികൾ കൈകൊള്ളാനും, ഡാറ്റാ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടനുഭവിയ്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാനും, ഡിജിറ്റൽ ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പു വരുത്താനും, അവയുടെ കേടുപാടുകൾ തീർക്കാനുള്ള ഇടപെടലുകൾ നടത്തുവാനും കഴിയുന്ന വിധത്തിലാണ് ഡിജിറ്റൽ ലൈബ്രറി വിഭാവനം ചെയ്തിരിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ അധ്യാപകരാണ് ഈ സംരംഭത്തിനു വേണ്ട തുക സംഭാവന ചെയ്തത്. ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംഷാദ് മരയ്ക്കാർ നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ .സുനിൽ വട്ടുകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ മുനിസിപ്പൽ കൗൺസിലർ ലൈല സജി, പി റ്റി എ പ്രസിഡൻ്റ് പി സി ജോൺ ,ഹെഡ്മാസ്റ്റർ ഷാജു പി എ, പ്രിൻസിപ്പൽ രാജു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു
Leave a Reply