സര്‍ക്കാര്‍ ചിലവില്‍ പള്ളി നിര്‍മ്മിക്കണം – കേരള കോണ്‍ഗ്രസ്


Ad
സര്‍ക്കാര്‍ ചിലവില്‍ പള്ളി നിര്‍മ്മിക്കണം – കേരള കോണ്‍ഗ്രസ്                   


കല്‍പ്പറ്റ: ഡല്‍ഹിയിലെ അന്ദേരിയ മേഡിലെ സീറോ മലബാര്‍ സഭയുടെ ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയം അധികൃതര്‍ ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ കേന്ദ്ര ഗവണ്‍മെന്റും ഡല്‍ഹി ഭരണകൂടവും അടിയന്തരമായി ഇടപെട്ട് സര്‍ക്കാര്‍ ചെലവില്‍ കഴിയുന്നത്ര വേഗത്തില്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ആന്റണി ആവശ്യപ്പെട്ടു.വൈദ്യുതി ബില്ലും വെള്ളക്കരം തുടങ്ങിയവയൊക്കെ അടച്ച് 1982 മുതല്‍ കൈവശം വെച്ച് വരുന്ന സ്ഥലത്താണ് ദേവാലയം സ്ഥിതി ചെയ്തിരുന്നത്.  കഴിഞ്ഞ 13 വര്‍ഷമായി ആരാധന നടത്തുന്ന ഈ ദേവാലയം മാത്രം യാതൊരു മുന്നറിയിപ്പും നല്‍കാതെ, പള്ളി അധികൃതരില്‍ നിന്ന് യാതൊരു വിശദീകരണവും ചോദിക്കാതെ തെരഞ്ഞ് പിടിച്ച്  തകര്‍ത്തത് അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്, ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന ഈ അതിക്രമത്തില്‍ കേന്ദ്ര ഗവണ്‍മെന്റും മറ്റും പുലര്‍ത്തുന്ന മൗനം സംശയാസ്പഭമാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും ആരാധന നടത്തുവാനുള്ള അവകാശമുള്ള രാജ്യമാണ് നമ്മുടെ ഭാരതം .ഭരണകൂട ഭീകരതയുടെ ഇരയായി രക്തസാക്ഷിത്വം വരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമി നമ്മുടെ രാജ്യത്ത് ഇപ്പോഴും നടമാടുന്ന ഭരണഘടനാ ധ്വംസനത്തിന്റെയും മനുഷ്യവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ്. മതേതരത്വത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കിരാത നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള കടുത്തജാഗ്രത കേന്ദ്ര ഗവണ്‍മെന്റും മറ്റ് ഭരണകൂടങ്ങളും പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *