സ്ത്രീധന നിരോധന നിയമ ബോധവത്കരണ ക്ലാസ്: ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു


Ad
സ്ത്രീധന നിരോധന നിയമ ബോധവത്കരണ ക്ലാസ്: ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു

കൽപ്പറ്റ : സംസ്ഥാന നിയമ സേവന സമിതിയും, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള 
ബോധവൽക്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജിയും, ജില്ലയുടെ ജഡ്ജ് ഇൻ ചാർജുമായ ജസ്റ്റിസ് അനു ശിവരാമൻ ഓൺലൈനായി നിർവ്വഹിച്ചു. ഗൃഹലക്ഷ്മി വനിതാവേദി ജില്ലാ യൂണിറ്റിന്റെയും, ജില്ലാ കുടുംബശ്രീ മിഷന്റെയും പ്രവർത്തകരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി. ജില്ലാ ജഡ്ജും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനുമായ എ. ഹാരിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. രാജേഷ്, അഡ്വ. മരിയ എന്നിവർ ക്ലാസ് എടുത്തു. ഗൃഹലക്ഷ്‌മി വനിതാ വേദി ജില്ലാ പ്രസിഡന്റ്‌ പി.വി. നളിനി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *