സംസ്ഥാനത്തിന് മാതൃകയായി കൈതാങ്ങ് സ്കിൽ അപ്പ് സ്കോളർഷിപ്പ് പദ്ധ


Ad
സംസ്ഥാനത്തിന് മാതൃകയായി കൈതാങ്ങ് സ്കിൽ അപ്പ് സ്കോളർഷിപ്പ് പദ്ധതി

വെള്ളമുണ്ട : ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകർ സ്വന്തം ചെലവിലും മേൽനോട്ടത്തിലും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന “കൈതാങ്ങ് സ്കിൽ അപ്പ് സ്കോളർഷിപ്പ് ” പദ്ധതി ഇത് വരെ കേരളത്തിലെ ഒരു വിദ്യാലയത്തിലും നടപ്പിലാക്കിയിട്ടില്ല. സർക്കാർ പദ്ധതിക്ക് പുറമെ വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യായന വർഷം പൈലറ്റ് പദ്ധതിയായി ആരംഭിക്കുകയും വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണെന്ന് വിലയിരുത്തലോടെ ഈ വർഷം മുതൽ ഔദ്യോഗിക ഉദ്ഘാടനത്തോടെ പദ്ധതി തുടർന്ന് നടപ്പിലാക്കുവാൻ തീരുമാനിച്ചത്. മൂന്ന് ഘട്ടമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠന കാര്യത്തിൽ മാർഗ്ഗ നിർദ്ദേശവും സാമ്പത്തിക സഹായവുമടക്കം നൽകി ഉന്നത പഠനം വരെ സഹായിക്കുന്നതാണ് ഈ പദ്ധതി. പ്ലസ് വൺ കോഴ്സിന് ചേരുന്നതിന് മുമ്പായി ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് ഗൈഡ് ലൈൻസും ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയവും ബോധവൽക്കരണ ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകൽ, രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠനോപകരണം, യൂണിഫോം, പഠന നിലവാരം ഉയർത്തുന്നതിനായുള്ള നിരന്തര പ്രത്യേക ക്ളാസുകൾ നൽക്കൽ, മൂന്നാം ഘട്ടത്തിൽ പ്ലസ്ടു കഴിഞ്ഞ് പുറത്ത് പോകുന്ന വിദ്യാർത്ഥികളിൽ സാമ്പത്തികമായി ഏറ്റവും പുറകിൽ നിൽക്കുന്ന കുട്ടികളുടെ ഉന്നത പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള ചെലവുകൾ ഏറ്റെടുക്കൽ. കഴിഞ്ഞ വർഷംഏറ്റെടുത്ത രണ്ട് കുട്ടികൾ ജില്ലക്ക് പുറത്ത് ഇപ്പോൾപഠനം നടന്ന് വരുന്നുണ്ട് .സ്കൂൾ പ്രൻസിപ്പാൾ പി.സി.തോമസിൻ്റെ നേതൃത ത്തിലുള്ള അന്ധ്യാ പ ക രു ടെ കൂട്ടായ്മയാണ് പദ്ധതി വിഭാവനം ചെയ്യുന്നത് .വിദ്യാലയത്തിൻ്റെ ഭാഗമായഹൈസ്കൂൾ വിഭാഗത്തിലും പഠന നിലവാരം ഉയർന്ന് കൊണ്ടിരിക്കുകയാണ്.277 കുട്ടികൾ കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയപ്പോൾ 265 കുട്ടികൾ പാസ്സായി 62 എസ്. ടി കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 51 കുട്ടികൾ പാസ്സായി 3 എസ് .ടി കുട്ടികളടക്കം 57 കുട്ടികൾക്ക് എ.പ്ലസ് ലഭിച്ചു.
  കൈതാങ്ങ് സ്കിൽഅപ്പ് സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി എം.എൽ.എ ഒ.ആർ.കേളു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി, പ്രൻസിപ്പാൾ പി.സി.തോമസ് ,സ്റ്റാഫ് സെക്രട്ടറി എൽദോസ്.ടി.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *