April 26, 2024

‘അവ്നിറ- 2021’- യുവതികൾക്കായുള്ള വെബിനാർ ആദ്യഘട്ടം സമാപിച്ചു

0
Img 20210719 Wa0020.jpg
'അവ്നിറ- 2021'- യുവതികൾക്കായുള്ള വെബിനാർ ആദ്യഘട്ടം സമാപിച്ചു

മാനന്തവാടി: വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ പതറാതെ മുന്നേറാൻ യുവതികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കെ.സി.വൈ.എം മാനന്തവാടി രൂപത വനിതകൾക്കായി അവ്നിറ 2021 വെബിനാർ സംഘടിപ്പിച്ചു.
ദൈവത്തിലുള്ള വിശ്വാസവും, വളർത്തുന്ന സമൂഹത്തിലും, തന്നിൽ തന്നെയുമുള്ള ആത്മധൈര്യവും വളർത്തണമെന്ന ആശയം പങ്കുവെച്ചുകൊണ്ട് കരുത്താർന്ന പെൺ ജീവിതം ;വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ. തോമസ് തറയിൽ ക്ലാസ്സുകൾ നയിച്ചു.  2021ജൂലൈ 17,18 തിയ്യതികളിൽ നടന്ന വെബിനാറിൽ മാനന്തവാടി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 ത്തോളം യുവതികൾ പങ്കെടുത്തു.
അവ്നിറയുടെ സെഷനുകൾ മുൻപോട്ടും സംഘടിപ്പിക്കുന്നതാണ് എന്ന് വൈസ് പ്രസിഡന്റ്‌ ഗ്രാലിയ അന്ന അലക്സ്‌ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
 കെ.സി.വൈ.എം മാനന്തവാടി രൂപത്തിൽ പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ, രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ, സംസ്ഥാന ഭാരവാഹികളായ എഡ്വേർഡ് രാജു,റോഷ്‌ന മറിയം ഈപ്പൻ,റോസ്മേരി തേറുകാട്ടിൽ, , രൂപത ഭാരവാഹികളായ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജിയോ മച്ചുക്കുഴിയിൽ, സി. സാലി സിഎംസി, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, മേഖല ഭാരവാഹികളായ നയന മുണ്ടക്കാതടത്തിൽ, തെരേസ കളരിക്കൽ, ബെറ്റി പുതുപ്പറമ്പിൽ, ഡയോണ എഴുമായിൽ, മാനന്തവാടി രൂപത പി.ആർ.ഒ അംഗം ഫാ. നോബിൾ തോമസ് പാറക്കൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *