പഠന മികവിന് ജന്മനാടിന്‍റെ ആദരം; വിജയികളെ അനുമോദിച്ചു


Ad
പഠന മികവിന് ജന്മനാടിന്‍റെ ആദരം; വിജയികളെ അനുമോദിച്ചു
ചെന്നലോട്: കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മുഴുവന്‍  വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് അനുമോദന ചടങ്ങും തുടര്‍ പഠന സാധ്യതകള്‍ സംബന്ധിച്ച ക്ലാസും സംഘടിപ്പിച്ചു. വാര്‍ഡ് അംഗവും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി സെക്രട്ടറി കുര്യന്‍ പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വ്ലോഗര്‍ മുജീബ് എംടി വ്ലോഗ്, എഫ് ഇ ജെ പോള്‍ എന്നിവര്‍ ക്ലാസെടുത്തു. 
മികച്ച വിജയം നേടിയ പി എ അന്‍സിഫ്, ദേവി നന്ദന, ഒ കെ ഫഹദ്, മിഥുന്‍ രാജ്, പി മുഹമ്മദ് മിഥിലാജ്, കെ റിച്ചു, സാന്ദ്ര തോമസ് എന്നീ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. തുടര്‍ പഠനത്തിന് ആവശ്യമായ ഇടപെടലുകളും വാര്‍ഡ് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നതാണ്. ചെന്നലോട് സഹൃദയാ കര്‍ഷക വായനശാലയില്‍ വെച്ച് നടന്ന ചടങ്ങില്‍ എ കെ മുബഷിര്‍, പി കെ ദേവസ്യ, ജോസ് മുട്ടപ്പള്ളി, എന്‍ സി ജോര്‍ജ്ജ്, സാഹിറ അഷ്റഫ്, വിജയന്‍, പി കെ അബു തുടങ്ങിയവര്‍ സംസാരിച്ചു. എം ദേവസ്യ സ്വാഗതവും പി എ അന്‍സിഫ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *