April 25, 2024

നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തിന് വേണ്ടി മുടക്കിയിരുന്നത് കോടികള്‍.ബോളിവുഡിനെ നടുക്കിയ അറസ്റ്റ്

0
N3000597587a3c31b0948d80ca686c88b4d47bee3305e4b31f19cbb49a95bbedf2c96411c4.jpg

മുബൈ : നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തിന് വേണ്ടി മുടക്കിയിരുന്നത് കോടികള്‍. രാജ് കുന്ദ്രയ്ക്കെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തതെന്നാണ് വിവരം. രാജ് കുന്ദ്രയും പാര്‍ട്‌ണര്‍മാരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസില്‍നിന്ന് നീലച്ചിത്രങ്ങള്‍ അപ് ലോഡ് ചെയ്‌തതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നവി മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ടി സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *