ശക്തമായ കാറ്റിലും മഴയിലും തലപ്പുഴ ശിവഗിരിയിൽ വീട് തകർന്നു


Ad
ശക്തമായ കാറ്റിലും മഴയിലും തലപ്പുഴ ശിവഗിരിയിൽ വീട് തകർന്നു ; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ഇടിക്കര ശിവഗിരിയിൽ വീട് തകർന്നു. തവിഞ്ഞാൽ പഞ്ചായത്ത് ഒമ്പതാം വാർഡിലെ കരയത്തിങ്കൽ പ്രകാശൻ്റെ ഷീറ്റ് മേഞ്ഞ വീടാണ് ബുധനാഴ്ച രാവിലെ അഞ്ചരയോടെ തകർന്നു വീണത്. ഈ സമയം പ്രകാശൻ വീടിനുള്ളിൽ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് പ്രകാശൻ രക്ഷപ്പെട്ടത്. വീടിൻ്റെ ചുമര് ഇടിഞ്ഞ് തകർന്ന് ഷീറ്റ് പൊട്ടി മുറിയ്ക്കുള്ളിൽ വീഴുകയായിരുന്നു.13 വർഷം മുമ്പ് നിർമിച്ച രണ്ടു മുറി വീടാണിത്. പ്രകാശനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയിരുന്നു. അതു കൊണ്ടു തന്നെ വൻ അപകടം ഒഴിവായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതിനാൽ വീടിൻ്റെ ചുമര് നനഞ്ഞു കുതിർന്നിരുന്നു. പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയിരുന്നെങ്കിലും തുടർച്ചയായ കാറ്റ് കാരണം ഫലമുണ്ടായില്ല.ചുടുകട്ട കൊണ്ടാണ് വീടിൻ്റെ ചുമര് നിർമിച്ചത്. എന്നാൽ ചെളി മണ്ണ് ഉപയോഗിച്ചാണ് കെട്ടിയിരുന്നത്. കാലപ്പഴക്കം കാരണം ഈ വീട് ജീർണ്ണാവസ്ഥയിലായിരുന്നു. സാമ്പത്തിക പ്രയാസം മൂലമാണ് നല്ല വീട് നിർമിക്കാൻ തടസമായത്. 2008 മുതൽ വീട് ലഭിക്കാനായി ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ നൽകി വരുന്നുണ്ട്. എന്നാൽ ഇതുവരെ വിട് ലഭിച്ചില്ലെന്ന് പ്രകാശൻ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയി വീട് സന്ദർശിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *