March 19, 2024

18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടചൊല്ലി

0
N300281702e4efc4225fced2c18e981b97dcf0440d2500951ec0fce531dcddbc9010c435f5.jpg
മലപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടചൊല്ലി. സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന മങ്കട വലമ്ബൂരിലെ ഇമ്രാന്‍ മരിച്ചു. 6 മാസമായിരുന്നു പ്രായം. കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. വലിയ പെരുന്നാള്‍ ദിനം ആരിഫിനും കുടുംബത്തിനും മാത്രമല്ല നാടിനൊന്നാകെ വലിയ വേദന നല്‍കുന്ന ദിവസമായി.

പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും ഫലപ്രാപ്തിയില്‍ എത്തുന്നത് കാണാന്‍ കുഞ്ഞു ഇമ്രാന്‍ ഇനിയില്ല. ചൊവ്വാഴ്ച രാത്രി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച്‌ ആ ഹൃദയം നിശ്ചലമായി. കഴിഞ്ഞ നാല് മാസമായി ഇവിടെ വെന്‍്റിലേറ്ററില്‍ ആയിരുന്നു ഇമ്രാന്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *